മനാമ: 2025-ല്‍ 764 ഇന്ത്യന്‍ പൗരന്മാരെ ബഹ്റൈനില്‍ നിന്നും നാടുകടത്തിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രാജ്യസഭയില്‍ അറിയിച്ചു. നാടുകടത്തലിന് പിന്നിലെ പ്രധാന കാരണം താമസ നിയമ ലംഘനങ്ങളാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.വിസ കാലാവധി അവസാനിച്ചതിന് ശേഷം രാജ്യത്ത് തങ്ങുക, സാധുവായ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ജോലി ചെയ്യുക, പ്രാദേശിക തൊഴില്‍ ചട്ടങ്ങളുടെ ലംഘനം എന്നിവയായിരുന്നു തിരിച്ചയയ്ക്കുന്നതിനുള്ള പൊതുവായ കാരണങ്ങള്‍.‘നിയമവിരുദ്ധ’ തൊഴിലാളികളെയും നിയമലംഘനം നടത്തുന്ന വാണിജ്യ സ്ഥാപനങ്ങളെയും തിരിച്ചറിയുന്നതിനായി എല്ലാ ഗവര്‍ണറേറ്റുകളിലും സംയുക്ത പരിശോധനാ കാമ്പെയ്നുകള്‍ നടത്തുന്നുണ്ട്. തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിനുള്ള ബഹ്റൈന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നടപടികള്‍.അതേസമയം, 2025-ല്‍ 81 രാജ്യങ്ങളില്‍ നിന്നായി 24,600-ലധികം ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ട്. താമസ നിയമ ലംഘനങ്ങളും കര്‍ശനമായ കുടിയേറ്റ നയങ്ങളും കാരണം ഗള്‍ഫ് രാജ്യങ്ങളിളും അമേരിക്കയിലും നിന്നാണ് ഭൂരിഭാഗം പേരെയും നാടുകടത്തിയത്. സൗദി അറേബ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയത്. 11,000-ത്തിലധികം പേരെ.The post 2025ല് ബഹ്റൈനില് നിന്നും നാടുകടത്തിയത് 764 ഇന്ത്യക്കാരെ appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.