തലസ്ഥാന നഗരിയിൽ ഇനി ക്രിക്കറ്റ് പൂരം; ഇന്ത്യ- ശ്രീലങ്ക വനിതാ ടി20 മൂന്നാം മത്സരങ്ങൾക്ക് നാളെ തുടക്കം

Wait 5 sec.

തലസ്ഥാന നഗരിയിൽ ഇനി ക്രിക്കറ്റ് ആവേശം. ഇന്ത്യ- ശ്രീലങ്ക വനിതാ ടി20 മൂന്നാം മത്സരങ്ങൾക്ക് നാളെ തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിന് കരുത്തരായ ഇരു ടീമുകളും തിരുവനന്തപുരത്തെത്തി. ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ടീമുകൾ പരിശീലനം നടത്തും.വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ കന്നിമുത്തമിട്ട രാജ്യത്തിന്റെ അഭിമാനമായ പെൺപടകൾക്ക് ആവേശകരമായ വരവേൽപ്പായിരുന്നു തലസ്ഥാനത്തെ ആരാധകർ ഒരുക്കിയത്. വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ദന, ജെമീമ റോഡ്രിഗ്രസ്, ഷഫാലി വർമ്മ, തുടങ്ങി വനിതാ ലോകകപ്പിൽ മിന്നുംതാരങ്ങളെല്ലാം കരുത്തുറ്റ ആവേശത്തിലാണ്. ചാമരി അട്ടപ്പട്ടുവാണ്‌ ശ്രീലങ്കൻ ടീം ക്യാപ്റ്റൻ. ഇന്ന് ഇരു ടീമുകളും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. ALSO READ: വിജയ് ഹസാരെ ട്രോഫി: രോഹിത് ശർമയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ മുംബൈക്ക് ജയംമൂന്ന് ദിവസങ്ങളിലായി രാത്രി 7 മുതലാണ് മത്സരങ്ങൾ. തലസ്ഥാനത്ത് നടക്കുന്ന ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റ് ടൂർണമെന്റെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ തകർപ്പൻ വിജയം നേടിയതോടെ മൂന്നാം മത്സരത്തിലും ബാറ്റിങ് വെടിക്കെട്ടാണ് ആരാധകരുടെ പ്രതീക്ഷ. വനിതാ ക്രിക്കറ്റിലെ കരുത്തരായ ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ വരുമ്പോൾ ഗ്രീൻഫീൽഡിൽ തീപാറും പോരാട്ടവും പ്രതീക്ഷിക്കാം.The post തലസ്ഥാന നഗരിയിൽ ഇനി ക്രിക്കറ്റ് പൂരം; ഇന്ത്യ- ശ്രീലങ്ക വനിതാ ടി20 മൂന്നാം മത്സരങ്ങൾക്ക് നാളെ തുടക്കം appeared first on Kairali News | Kairali News Live.