ന്യൂ ഇയർ വൈബിൽ തലസ്ഥാന നഗരി; പുഷ്പങ്ങളുടെയുംദീപാലങ്കാരങ്ങളുടെയും വർണ്ണാഭക്കാഴ്ചയൊരുക്കി കനകക്കുന്നിൽ വസന്തോത്സവത്തിന് തുടക്കം

Wait 5 sec.

പുതുവത്സരത്തിന് ഒരുങ്ങി തലസ്ഥാന നഗരി. തിരുവനന്തപുരം കനകക്കുന്നിൽ വസന്തോത്സവത്തിന് തുടക്കമായി. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമായി ലൈറ്റ് ഷോയ്ക്കും തുടക്കമായി. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നൊരുക്കുന്ന ഈ വര്‍ഷത്തെ വസന്തോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.ജനുവരി നാലുവരെ ആണ് വസന്തോത്സവം നടക്കുന്നത്. ഇലുമിനേറ്റിംഗ് ജോയ്, സ്പ്രെഡ്ഡിംഗ് ഹാര്‍മണി’ എന്ന ആശയത്തിലാണ് ഇത്തവണ ലൈറ്റ് ഷോ ഒരുക്കിയിരിക്കുന്നത്. കേരളം ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശമാണ് ആഘോഷങ്ങളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. വൈവിധ്യമാർന്ന ലൈറ്റുകളും രൂപങ്ങളും സൃഷ്ടികളും കൊണ്ട് കനകക്കുന്നിൽ ലൈറ്റ് ഷോയുടെ മഹാമേളയാണ് ഒരുങ്ങിയിരിക്കുന്നത്.ALSO READ: ക്രിസ്മസ് വിദ്വേഷം പ്രചരിപ്പിക്കാനുള്ള അവസരമാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു; വിട്ടുവീഴ്ചയില്ലാതെ പോരാടാൻ ആഹ്വാനം ചെയ്ത് എം വി ഗോവിന്ദൻ മാസ്റ്റർരാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 35,000 ത്തിലധികം പൂച്ചെടികളാണ് വസന്തോത്സവത്തില്‍ പ്രദർശിപ്പിക്കുന്നത്. 8,000 ത്തിലധികം ക്രിസാന്തെമം ചെടികള്‍ ഉള്‍പ്പെടുത്തിയ ക്രിസാന്തെമം ഫെസ്റ്റിവല്‍ ആണ് ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണം. കൂടാതെ ഡാലിയ, പെറ്റുനിയ, ജമന്തി, റോസ്, ഓര്‍ക്കിഡ്സ്, സീനിയ, ഡെയ്സി തുടങ്ങി പുഷ്പസസ്യങ്ങളും വസന്തോത്സവത്തിന്റെ ഭാഗമാണ്. നിരവധി പേരാണ് ആദ്യദിനം തന്നെ വസന്തോത്സവം ലൈറ്റ് ഷോയും കാണാൻ എത്തിയത്.The post ന്യൂ ഇയർ വൈബിൽ തലസ്ഥാന നഗരി; പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വർണ്ണാഭക്കാഴ്ചയൊരുക്കി കനകക്കുന്നിൽ വസന്തോത്സവത്തിന് തുടക്കം appeared first on Kairali News | Kairali News Live.