വാണിജ്യ ഡ്രൈവിങ് ലൈൻസുകൊണ്ട് സെമിട്രക്കുകൾ ഓടിച്ച 30 ഇന്ത്യക്കാർ അമേരിക്കയിൽ അറസ്റ്റിൽ

Wait 5 sec.

അം​ഗീകൃത വാണിജ്യ ഡ്രൈവിങ് ലൈസൻസ് ഉപയോ​ഗിച്ച് സെമിട്രക്കുകൾ ഓടിച്ച 30 ഇന്ത്യക്കാരായ ഡ്രൈവർമാരെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു. കുടിയേറ്റ വിരുദ്ധ നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വാണിജ്യ ഡ്രൈവിങ് ലൈസൻസ് കൊണ്ട് മാത്രം ഓടിക്കാൻ പറ്റുന്ന വാഹനങ്ങൾ ഓടിക്കുന്നതായാണ് അമേരിക്കയിൽ ഇവരുടെ ജോലി. എന്നാൽ അതിന് വിപരീതമായതിനാലാണ് ഇമി​ഗ്രേഷൻ നിമയ ലംഘനത്തിൽ അറസ്റ്റ് എന്നാണ് വിവരം.കാലിഫോർണിയയിലാണ് സംഭവം. ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത് കാലിഫോർണിയ എൽ സെൻട്രോ സെക്ടറിലെ ബോർഡർ പട്രോൾ സംഘമാണ്. തൊഴിലിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 49 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഇന്ത്യക്കാർക്ക് പുറമെ മറ്റ് ​രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടും.Also read; കാറപകടം; മെസിയുടെ സഹോദരിക്ക് ഗുരുതര പരുക്ക്, വിവാഹം മാറ്റിവെച്ചുകാലിഫോർണിയയിൽ കുടിയേറ്റ ഡ്രൈവർമാർ മോട്ടോർ വാഹന വകുപ്പിനെതിരെ മുന്നേ കേസ് കൊടുത്തിരുന്നു. ഇതിൻ്റെ നടപടികൾ നടന്നു വരികയാണ്. ഇതിന് ശേഷമാണ് അമേരിക്കൻ ​ഗവൺമെൻ്റും വാഹന വകുപ്പും പൊലീസ് വകുപ്പും പരിശോധനകളും നടപടികളും കർശനമാക്കിയത്.The post വാണിജ്യ ഡ്രൈവിങ് ലൈൻസുകൊണ്ട് സെമിട്രക്കുകൾ ഓടിച്ച 30 ഇന്ത്യക്കാർ അമേരിക്കയിൽ അറസ്റ്റിൽ appeared first on Kairali News | Kairali News Live.