രോഗിയേയും കൊണ്ട് പറക്കുകയായിരുന്ന മെക്സികൻ നാവികസേനയുടെ വിമാനം തകർന്ന് വീണ് അ‍ഞ്ച് മരണം. ടെക്സസിലെ ഗാൽവെസ്റ്റണിന് സമീപമാണ് അപകടം നടന്നത്. എട്ട് പേരാണ് മെക്സികൻ ചെറുവിമാനത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ വിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഗുരുതരമായി പൊള്ളലേറ്റ മെക്സിക്കൻ കുട്ടികൾക്ക് സഹായം നൽകുന്ന സംഘടനയായ മിച്ചൗ ആൻഡ് മൗ ഫൗണ്ടേഷനിലെ അംഗങ്ങളായിരുന്നു വിമാനത്തിലുണ്ടായിരുന്ന രണ്ടുപേർ. നാല് പേർ നാവിക സേന ഉദ്യോഗസ്ഥരും ഒരു കുട്ടിയുമുൾപ്പെടെയാണ് വിമാനത്തിലുണ്ടായ എട്ട് പേരെന്ന് മെക്സികൻ നാവിക സേന ഉദ്യോഗസ്ഥർ പറഞ്ഞു.ഹ്യൂസ്റ്റണിൽ നിന്ന് ഏകദേശം 50 മൈൽ (80.5 കിലോമീറ്റർ) തെക്കുകിഴക്കായി ടെക്സസ് തീരത്ത് ഗാൽവെസ്റ്റണിനടുത്തുള്ള കോസ്വേയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. അപകട കാരണത്തെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുകയാണ്. പ്രാദേശിക സംഘടനകളുടെ ഉൾപ്പെടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.Also read; തോക്കുധാരികൾ നൈജീരിയിയിലെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയ 130 വിദ്യാർത്ഥികളെ മോചിപ്പിച്ചുകാലാവസ്ഥയാണോ അപകടകാരണമെന്നും സാങ്കോതിക തകരാറാണോ കാരണമെന്നും അന്വേഷിക്കുന്നുണ്ട്. പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളുകളായി കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടുന്നതായും വിവരങ്ങളുണ്ട്.The post മെക്സികൻ നാവികസേനയുടെ വിമാനം തകർന്ന് വീണ് അഞ്ച് മരണം അപകടം ടെക്സസിൽ appeared first on Kairali News | Kairali News Live.