സൗദിയിലെ ലക്ഷ്വറി ടൂറിസം പദ്ധതിയിൽ 2 വില്ലകൾ സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; ചർച്ചയായി ‘റെഡ് സീ പ്രൊജക്റ്റ്’

Wait 5 sec.

സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ ‘റെഡ് സീ’ (The Red Sea) ലക്ഷ്വറി ടൂറിസം മെഗാ പ്രൊജക്റ്റിൽ വില്ലകൾ സ്വന്തമാക്കി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും. ലോകത്തിലെ ഒൻപത് റിറ്റ്സ്-കാൾട്ടൺ റിസർവ് റെസിഡൻസുകളിൽ ഒന്നായ ‘നുജുമ’യിലാണ് (Nujuma) ഇവർ രണ്ട് വില്ലകൾ വാങ്ങിയത്. കുടുംബത്തിനൊപ്പം താമസിക്കാൻ 3 കിടപ്പുമുറികളുള്ള ഒരു വീടും അതിഥികൾക്കായി 2 കിടപ്പുമുറികളുള്ള വീടുമാണു താരം വാങ്ങിയത്. ഒരു വില്ലയ്ക്ക് ഏകദേശം 41 ലക്ഷം ഡോളർ (36.7 കോടി രൂപ) വീതം വില വരും.“ആദ്യ സന്ദർശനത്തിൽ തന്നെ ജോർജിനയ്ക്കും എനിക്കും ഈ ദ്വീപിന്റെ പ്രകൃതിഭംഗിയുമായി ഒരു പ്രത്യേക ബന്ധം തോന്നിയിരുന്നു. ഇത് ഞങ്ങൾക്ക് സമാധാനം നൽകുന്ന ഒരിടമാണ്. ഇപ്പോൾ ഇവിടെ ഒരു വീട് സ്വന്തമാക്കിയതോടെ, ഏത് സമയത്തും പൂർണ്ണമായ സ്വകാര്യതയിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഞങ്ങൾക്ക് സാധിക്കും,” എന്ന് റൊണാൾഡോ പറഞ്ഞു.സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസ്ർ താരമായ റൊണാൾഡോ നിലവിൽ താമസിക്കുന്നത് റിയാദിലാണ്. അവധിക്കാലം ചെലവഴിക്കാനും കുടുംബത്തോടൊപ്പം സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കാനുമായാണ് പുതിയ വീട്ടിലെത്തുക.ALSO READ: വൈറലാകാൻ ട്രാക്കിൽ റീൽ ചിത്രീകരണം; മധ്യപ്രദേശിൽ ട്രെയിനിടിച്ച് രണ്ടുകുട്ടികൾക്ക് ദാരുണാന്ത്യംഎന്താണ് റെഡ് സീ പ്രൊജക്റ്റ്?സൗദി വിഷൻ 2030-ന്റെ ഭാഗമായി 2017-ൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. തബൂക്ക് പ്രവിശ്യയിൽ ഉംലജ്, അൽ-വജ്ഹ് നഗരങ്ങൾക്കിടയിലായി 28,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഇത് വ്യാപിച്ചുകിടക്കുന്നത്. 22 ദ്വീപുകളും ആറ് ഉൾനാടൻ സൈറ്റുകളും ഇതിൽ ഉൾപ്പെടുന്നു. 50 ഹോട്ടലുകളിലായി 8,000-ത്തിലധികം മുറികളും, ആയിരത്തിലധികം ലക്ഷ്വറി പ്രോപ്പർട്ടികളും ഇവിടെയുണ്ടാകും. 200 കിലോമീറ്റർ തീരപ്രദേശം, അഗ്നിപർവ്വതങ്ങൾ, മരുഭൂമികൾ, പർവ്വതങ്ങൾ എന്നിവയാൽ സമ്പന്നമാണ് ഈ പ്രദേശം.2023 നവംബറിൽ സിക്സ് സെൻസസ് സതേൺ ഡ്യൂൺസ് റിസോർട്ട് തുറന്നതോടെയാണ് പദ്ധതി സജീവമായത്. തുടർന്ന് സെന്റ് റെജിസ് റിസോർട്ട്, നുജുമ റിറ്റ്സ്-കാൾട്ടൺ റിസർവ് എന്നിവയും പ്രവർത്തനമാരംഭിച്ചുThe post സൗദിയിലെ ലക്ഷ്വറി ടൂറിസം പദ്ധതിയിൽ 2 വില്ലകൾ സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; ചർച്ചയായി ‘റെഡ് സീ പ്രൊജക്റ്റ്’ appeared first on Kairali News | Kairali News Live.