മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ സിന്ധുദുർഗ്ഗിന് സമീപം ട്രെയിനിൽ നിന്ന് വീണ് മലയാളി സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു. രാജ്കോട്ട് വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്ന ആലപ്പുഴ ചേർത്തല സ്വദേശി G. റെന്നീസ് (52) ആണ് മരിച്ചത്.രത്നഗിരിക്കും മഡ്ഗാവിനും ഇടയിൽ 22/12/2025 രാത്രി 10 മണിക്ക് ശേഷമാണ് ഇദ്ദേഹത്തെ 20924 Gandhidham- Thirunelveli Humsafar Express trains യാത്രയ്ക്കിടെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ കങ്കാവലി (Kankavali) – സിന്ധുദുർഗ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം നിലവിൽ സിന്ധുദുർഗ് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണവിവരമറിഞ്ഞ് ബന്ധുക്കൾ സിന്ധുദുർഗ്ഗിൽ എത്തിച്ചേര്‍ന്നു. കൊങ്കൺ യാത്രാവേദി Help Desk ഗ്രൂപ്പംഗങ്ങളായ വി പി. രമേശ് (Income Tax Officer @ Kudal), ശ്രീകുമാർ പിളള ( മഹാരാഷ്ട്ര പോലീസ്- സിന്ധുദുർഗ്ഗ്,) പുരുഷോത്തമൻ നായർ ( സാമൂഹിക പ്രവര്‍ത്തകൻ)തുടങ്ങിയവരുടെ നേതൃത്വത്തിൽ പരേതന്റെ ബന്ധുക്കൾക്ക് സിന്ധുദുർഗ്ഗ് ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും ആവശ്യമായ അനുബന്ധ സഹായങ്ങൾ ഏകോപിപ്പിച്ച് നൽകും.The post മഹാരാഷ്ട്രയിൽ എയർപോർട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥനായ മലയാളി ട്രെയിനിൽ നിന്ന് വീണു മരിച്ചു appeared first on Kairali News | Kairali News Live.