ഇന്ത്യ–ശ്രീലങ്ക വനിതാ ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്ക് തലസ്ഥാനം സജ്ജമാകുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ഡിസംബർ 26, 28, 30 തീയതികളിലാണ് പരമ്പരയിലെ ഈ നിർണായക മത്സരങ്ങൾ അരങ്ങേറുക.ഇരു ടീമുകളും നാളെ വൈകുന്നേരം 5.40ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. മത്സരങ്ങൾക്ക് മുന്നോടിയായി ഡിസംബർ 25ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലന സെഷനുകളും സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2.00 മുതൽ 5.00 വരെ ശ്രീലങ്കൻ ടീം പരിശീലനം നടത്തും. വൈകിട്ട് 6.00 മുതൽ രാത്രി 9.00 വരെ ഇന്ത്യൻ ടീമാണ് പരിശീലനത്തിനിറങ്ങുക.ALSO READ : ആഭ്യന്തര ക്രിക്കറ്റിൽ വനിതാ താരങ്ങളുടെ ഫീസ് വർധിപ്പിച്ചുകായികപ്രേമികൾക്ക് മത്സരങ്ങൾ നേരിൽ കാണാൻ ആകർഷകമായ ടിക്കറ്റ് നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും 125 രൂപയാണ് ടിക്കറ്റ് നിരക്ക്. പൊതുജനങ്ങൾക്ക് 250 രൂപ നിരക്കിലാണ് ടിക്കറ്റുകൾ ലഭിക്കുക. The post ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പോരാട്ടത്തിനൊരുങ്ങി തലസ്ഥാനം appeared first on Kairali News | Kairali News Live.