ഹരിതവിദ്യാലയം സീസൺ 4-ന് തുടക്കം; പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവയ്ക്കാനുള്ള വേദിയെന്ന് മന്ത്രി വി. ശിവൻകുട്ടി

Wait 5 sec.

പൊതുവിദ്യാലയങ്ങളിലെ അക്കാദമികവും ശാരീരികവും മാനസികവും സാംസ്‌കാരികവുമായ പ്രവർത്തനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുകയും മികച്ച മാതൃകകൾ പൊതുസമൂഹത്തിന് മുന്നിലെത്തിക്കുകയും ചെയ്യുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന് തുടക്കം കുറിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കൈറ്റ് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.നമ്മുടെ പൊതുവിദ്യാലയങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സ്‌കൂളും പഠനവും മികവുറ്റതാക്കാൻ പലതരത്തിലുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇവയിൽ പലതും മറ്റ് സ്‌കൂളുകൾക്ക് മാതൃകയാക്കാവുന്നവയാണ്. പൊതു സമൂഹത്തിന്റെ പങ്കാളിത്തം നല്ല സ്‌കൂളുകളുടെ പ്രകടനത്തിൽ പ്രതിഫലിക്കും. ALSO READ : എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ടെത്താനുള്ളത് വോട്ടർമാർ 24.08 ലക്ഷംപഠനത്തിനു പുറമേ ശാരീരികവും മാനസികവും സാംസ്‌കാരികവുമായ പ്രവർത്തനങ്ങളിൽ സ്‌കൂളിന്റെ പിന്തുണയെല്ലാം നമുക്ക് ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളുടെയെല്ലാം ഒരു പരിശോധന എന്ന നിലയിലാണ് ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ നാലാം എഡിഷന് നമ്മൾ തുടക്കം കുറിക്കുന്നത് എന്ന് മന്ത്രി വ്യക്തമാക്കി.സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിനുള്ള അക്കാദമിക മോണിറ്ററിംഗ് നന്നായി നടത്തിയിട്ടുണ്ടോ, ഡിജിറ്റൽ വിദ്യാഭ്യാസം നന്നായി പ്രയോഗിച്ചോ എന്ന് പരിശോധിക്കണം. സമൂഹ പങ്കാളിത്തം ഉറപ്പാക്കിയോ എന്നു തുടങ്ങി വിവിധ കാര്യങ്ങൾ ഹരിതവിദ്യാലയം പരിപാടിയിൽ ചർച്ച ചെയ്യുന്നുണ്ട്.നമ്മുടെ സ്‌കൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളെ ജനങ്ങൾക്കറിയാനുള്ള അവസരം കൂടിയാണിത്. അതുകൊണ്ട് വളരെ ഗൗരവകരമായാണ് വിദ്യാഭ്യാസ വകുപ്പ് ഈ റിയാലിറ്റി ഷോയെ കാണുന്നത്.പ്രാഥമിക റൗണ്ടിൽ അപേക്ഷിച്ച എണ്ണൂറ്റി അമ്പത്തിയഞ്ച് സ്‌കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 85 സ്‌കൂളുകളാണ് രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്നത്. ഇത്തവണത്തെ ഹരിതവിദ്യാലയം പുതുമാതൃകകളാണ് മുന്നോട്ട് വയ്ക്കുന്നത്. ഞങ്ങളുടെ സ്‌കൂൾ ഒരു പ്രവർത്തനം നടത്തുന്നുണ്ട്, അതിന് അക്കാദമികമായ നല്ല ഫലം ലഭിക്കുന്നുണ്ട് എന്നിങ്ങനെ മറ്റ് സ്‌കൂളുകളുമായി ആശയവിനിമയം നടത്തുകയാണ് ഈ ഷോയിലൂടെ ചെയ്യുന്നത് എന്ന് മന്ത്രി വാർത്താ സമ്മേളത്തിൽ വ്യക്തമാക്കി.ALSO READ : മാറ്റത്തിന്റെ ചിറകിലേറി; എൽഎസ്എസ്, യുഎസ്എസ് ഇനി മുതൽ സിഎം കിഡ്സ് സ്കോളർഷിപ്പ്പത്തു വർഷം മുമ്പ് കുട്ടികളില്ലാതെ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട സ്‌കൂളുകൾ ഇന്ന് മികവിന്റെ കേന്ദ്രങ്ങളായി ഷോയുടെ ഭാഗമായി എത്തിയിട്ടുണ്ട്. കഠിനമായ പ്രവർത്തനത്തിലൂടെയാണ് അവരത് നേടിയെടുത്തത്. എന്തെല്ലാം പ്രവർത്തനങ്ങളാണ് ആ സ്‌കൂളുകളിൽ നടന്നത്? ജനകീയ പിന്തുണ എങ്ങനെ ആയിരുന്നു? അവരുടെ ആസൂത്രണ പദ്ധതി എന്തായിരുന്നു? ഇതൊക്കെ എല്ലാ അധ്യാപകരും പരിശോധിക്കണം. അവ തങ്ങളുടെ സ്‌കൂളുകളിൽ നടപ്പിലാക്കാനുള്ള ശ്രമം നടത്തണം.ഇത് ഒരു മത്സരമല്ല. മറിച്ച് മികവുകൾ പങ്കുവയ്ക്കാനുള്ള വേദിയാണ്.അത്തരത്തിൽ നോക്കിക്കാണാനാണ് ഞാനിഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ എല്ലാ സ്‌കൂളുകൾക്കും തങ്ങളുടെ മികവുകൾ മറ്റുള്ളവർക്കായി പങ്കുവെയ്ക്കാനുള്ള ഈ അവസരത്തെ ക്രിയാത്മകമായി വിനിയോഗിക്കണമെന്ന് താൻ അഭ്യർത്ഥിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.ALSO READ : റൊമാനിയയിൽ കേരളത്തിന്റെ കരുത്ത്; സ്പെഷ്യൽ ഒളിമ്പിക്സ് ജേതാക്കളെ അനുമോദിച്ച് മന്ത്രി വി. ശിവൻകുട്ടിമുൻ എഡിഷനുകളിൽ നിന്നും വ്യത്യസ്തമായി ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ ഇത്തവണ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. പ്രൈമറിക്കും ഹൈസ്‌കൂൾ – ഹയർസെക്കന്ററിക്കും രണ്ട് വിഭാഗങ്ങളുണ്ട്. സമ്മാനത്തുക പണമായി നൽകാതെ കുട്ടികൾക്ക് ഉപയോഗിക്കേണ്ട ഐ.സി.ടി ഉപകരണങ്ങളായാണ് ഇത്തവണ സമ്മാനങ്ങൾ നൽകുക. ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് ഏഴ് ലക്ഷം രൂപയുടെയും രണ്ടാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപയുടെയും മൂന്നാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷത്തി അമ്പത്തി രണ്ടായിരം രൂപയുടെയും ഉപകരണങ്ങൾ നൽകും.അവസാന റൗണ്ടിലെത്തുന്ന രണ്ട് സ്‌കൂളുകൾക്ക് ഒരു ലക്ഷത്തി എഴുപത്തിയാറായിരം രൂപയുടെ ഉപകരണങ്ങൾ സമ്മാനമായി ലഭിക്കും. പ്രൈമറി വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം അഞ്ച് ലക്ഷത്തി ഇരുപത്തിയെട്ടായിരം, മൂന്ന് ലക്ഷത്തി അമ്പത്തി രണ്ടായിരം, രണ്ട് ലക്ഷത്തി നാൽപത്തിയാറായിരം രൂപയുടെ വീതം ഉപകരണങ്ങൾ സമ്മാനമായി നൽകുന്നതാണ്. അവസാന റൗണ്ടിലെത്തിയ മറ്റ് രണ്ട് സ്‌കൂളുകൾക്ക് ഒരു ലക്ഷത്തി നാൽപത്തിയൊന്നായിരം രൂപയുടെ ഉപകരണങ്ങൾ ആണ് ലഭിക്കുക.രണ്ടായിരത്തി പതിനൊന്നിലെ ഹരിതവിദ്യാലയം സീസൺ 1 ന് വേണ്ടി ഒ.എൻ.വി കുറുപ്പ് രചിച്ച് ഐസക് തോമസ് കൊട്ടുകാപ്പള്ളി സംഗീതം നൽകി വിജയ് യേശുദാസും ശ്വേതാ മോഹനും ചേർന്ന് ആലപിച്ച മുദ്രാഗാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് പ്രകാശനം ചെയ്തു. ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടത്തിയിരിക്കുന്നത് കൈറ്റ് വിക്ടേഴ്‌സാണ്.The post ഹരിതവിദ്യാലയം സീസൺ 4-ന് തുടക്കം; പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവയ്ക്കാനുള്ള വേദിയെന്ന് മന്ത്രി വി. ശിവൻകുട്ടി appeared first on Kairali News | Kairali News Live.