മനാമ: ബഹ്റൈനില്‍ ഏതാനും ദിവസത്തേക്ക് ശീത തരംഗം തുടരുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ കാലാവസ്ഥാ ഡയറക്ടറേറ്റ് അറിയിച്ചു. വരും ദിവസങ്ങളില്‍ രാത്രിയില്‍ താപനില 11 ഡിഗ്രി സെല്‍ഷ്യസിനും 13 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും പകല്‍ സമയത്തെ താപനില 18 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.ഇന്ന് രാത്രിയില്‍ താപനില 11 ഡിഗ്രി സെല്‍ഷ്യസ് ആയി കുറയാന്‍ സാധ്യതയുണ്ട്. താപനില ഇതിലും കുറവാണെന്ന് തോന്നുന്നു. ഹ്യുമിഡിറ്റി 80% ല്‍ നിന്ന് 75% ആയി കുറയുമെന്നും പ്രതീക്ഷിക്കുന്നു. ഞായറാഴ്ച 12 ഡിഗ്രി സെല്‍ഷ്യസും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 13 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും കുറഞ്ഞ താപനില. ഈ ദിവസങ്ങളില്‍ ഹ്യുമിഡിറ്റി 85% വരെ എത്താം.കാറ്റിന്റെ വേഗതയും ക്രമേണ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡയറക്ടറേറ്റ് അറിയിച്ചു. ശനിയാഴ്ച കാറ്റിന്റെ വേഗത 22 മുതല്‍ 27 നോട്ട് വരെയാകുമെന്നും ഞായറാഴ്ച 1722 നോട്ട് ആയി കുറയുമെന്നും ചൊവ്വാഴ്ചയോടെ 510 നോട്ട് ആയി കുറയുമെന്നും ഡയറക്ടറേറ്റ് കൂട്ടിച്ചേര്‍ത്തു. The post ബഹ്റൈനില് ഏതാനും ദിവസത്തേക്ക് ശീത തരംഗം തുടരും appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.