നെഞ്ചെരിച്ചിൽ പ്രശ്നമാകുന്നുണ്ടോ? ഈ ശീലങ്ങളാണ് കാരണം

Wait 5 sec.

നമ്മളിൽ പലരും പലതവണയായി നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് നെഞ്ചെരിച്ചിൽ. ഇത് പലപ്പോഴും സാധാരണമാണെങ്കിലും ചിലപ്പോൾ അസഹ്യമായേക്കാം. പതിവായി നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നവർ സൂക്ഷിക്കേണ്ടതുമുണ്ട്. നമ്മുടെ ജീവിത ശൈലി തന്നെയാണ് നെഞ്ചെരിച്ചിലിന് കാരണമാകുന്നത്. ആമാശയത്തിലെ ആസിഡ് തൊണ്ടയിലേക്ക് തികട്ടി വരുന്നതുമൂലം നെഞ്ചിലുണ്ടാകുന്ന പുകച്ചിലാണ് നെഞ്ചെരിച്ചിലായി നമുക്ക് അനുഭവപ്പെടുന്നത്. എരിവുള്ള ഭക്ഷണം മുതൽ മാനസിക സമ്മർദം വരെ നെഞ്ചെരിച്ചലിന് കാരണമായേക്കാം.ALSO READ; വായുമലിനീകരണം വില്ലനാകുന്നു; സ്ത്രീകളിൽ ആർത്തവ വേദന 33 മടങ്ങ് വരെ വർദ്ധിക്കാൻ സാധ്യതയെന്ന് പഠനംരാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒരു പ്രധാന കാരണമാണ്. ഈ ശീലം ദഹനവ്യവസ്ഥയെ ബാധിച്ചേക്കും. ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങാൻ കിടക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഉറങ്ങാൻ കിടക്കുമ്പോൾ വയറും അന്നനാളവും ഒരേ തലത്തിൽ വരുകയും ഇത് ആസിഡ് മുകളിലേക്ക് വരുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇത് ഉറക്കമെണീക്കുമ്പോൾ കടുത്ത നെഞ്ചെരിച്ചിലിന് കാരണമായേക്കാം. അതിനാൽ ഭക്ഷണം കഴിച്ചയുടൻ കിടക്കുന്നത് ഒഴിവാക്കണം. കൊഴുപ്പും എണ്ണമയവും എരിവുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ഉത്തമമാണ്.ഭക്ഷണം, ഉറക്കം, സ്ട്രെസ് എന്നിവ ഇക്കാര്യത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എന്നാൽ, കടുത്തതും തുടർച്ചയായുമുള്ള നെഞ്ചെരിച്ചിൽ അവഗണിച്ചു വിടരുത്. അൾസർ പോലെയുള്ള രോഗങ്ങളിലേക്ക് അത് നയിക്കും മുമ്പ് ആവശ്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. (ഈ ലേഖനം പൊതുവായ വിവരങ്ങളാണ് പങ്കുവെക്കുന്നത്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്ക് ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)The post നെഞ്ചെരിച്ചിൽ പ്രശ്നമാകുന്നുണ്ടോ? ഈ ശീലങ്ങളാണ് കാരണം appeared first on Kairali News | Kairali News Live.