കാസർകോട് ഇരിയണ്ണിയിൽ പുലിയെന്ന് സംശയം: വളർത്തു നായയെ കടിച്ചു കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Wait 5 sec.

കാസർകോട് ഇരിയണ്ണിയിൽ പുലിയെന്ന് സംശയം. വളർത്തു നായയെ കടിച്ചു കൊണ്ടു പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. വെള്ളാട്ട് നാരായണൻ്റെ നായയെയാണ് കടിച്ചുകൊണ്ടുപോയത്. പട്ടിയെ കടിച്ചു കൊണ്ടുപോകുന്ന ദൃശ്യം സി സി ടി വിയിൽ പതിഞ്ഞു. സംഭവത്തിന് പിന്നാലെ വനംവകുപ്പ് സംഘം സ്ഥലത്തെത്തി.അതേസമയം, കടുവ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വ‍ഴി മധ്യവയസ്കൻ മരിച്ചു. വയനാട് പുൽപ്പള്ളിയിൽ മാടപ്പള്ളി ഉന്നതിയില്‍ മാരൻ ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധിച്ചു. വനവിഭവം ശേഖരിക്കാ‍ൻ പോയപ്പോ‍ഴാണ് കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നത്. ആക്രമണത്തില്‍ പരുക്കേറ്റ് മരിച്ച മാരൻ്റെ കുടുംബത്തിന് നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്യുമെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. ALSO READ: സത്യപ്രതിജ്ഞയ്ക്ക് ഒരു ദിവസം ബാക്കി നില്‍ക്കേ നിയുക്ത പഞ്ചായത്തംഗം ഹൃദയാഘാതം മൂലം മരിച്ചുജനവാസ മേഖലയിൽ കടുവ സ്ഥിരം സാന്നിദ്ധ്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മാരൻ്റെ മൃതദേഹം ആമ്പുലൻസിലേക്ക് കയറ്റാതെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. അടുത്തിടെ ഇതിനോട് ചേര്‍ന്ന സ്ഥലത്ത് വെച്ച് വളര്‍ത്തു പോത്തിനെയും കടുവ ആക്രമിച്ച് കൊന്നിരുന്നു.The post കാസർകോട് ഇരിയണ്ണിയിൽ പുലിയെന്ന് സംശയം: വളർത്തു നായയെ കടിച്ചു കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് appeared first on Kairali News | Kairali News Live.