ശ്രീ നാരായണ ഗുരുവിന്റെ ആദ്യകാല പരിചാരകരിൽ ഒരാളായ പരമുതന്ത്രിയുടെ മകൾ എൽ നളിനി അന്തരിച്ചു

Wait 5 sec.

തിരുവനന്തപുരം: ശ്രീ നാരായണ ഗുരുവിന്റെ ആദ്യകാല പരിചാരകരിൽ ഒരാളായ പരമുതന്ത്രിയുടെ മകൾ എൽ നളിനി അന്തരിച്ചു. 98 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം കുറച്ചു നാളുകളായി കിടപ്പിലായിരുന്നു. ചെമ്പഴന്തി വെഞ്ചാവോട് ശ്രീനഗർ ശ്രീഭവനിൽ ആയിരുന്നു താമസം.ഭർത്താവ് പരേതനായ ഗൗതമദാസ്. മക്കൾ: മോഹൻദാസ്, (റിട്ടയേര്‍ഡ് കെ എസ് ആർ ടി സി ഉദ്യോഗസ്ഥൻ), ചെമ്പഴന്തി ജി ശശി, (എസ് എൻ ഡി പി യോഗം സയറക്ടർ ബോർഡ് അംഗം, എസ് എൻ ട്രസ്റ്റ് അംഗം).ALSO READ: ‘ബഹുസ്വരതയിലും സമത്വത്തിലും ഭരണഘടനാ മൂല്യങ്ങളിലും അധിഷ്‌ഠിതമായ ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടത്തിൽ സാംസ്‌കാരിക ലോകം മുന്നിട്ടിറങ്ങണം’: മുഖ്യമന്ത്രിമരുമക്കൾ: കെ. പ്രേമ, റിട്ടയേർഡ് (ട്രാവൻകൂർ ടൈറ്റാനിയം) എസ്.അജിത (റിട്ടയേർഡ് എസ്. എൻ ജി എച്ച് എസ് എസ്). സംസ്കാരം ഞായർ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.ALSO READ: സോണിയക്കൊപ്പം പോറ്റി മാത്രമല്ല; സ്വർണം പിടിച്ചെടുത്ത ജ്വല്ലറിയുടെ ഉടമ ഗോവർധനും; ചിത്രം പങ്കുവെച്ച് അഡ്വ. കെ അനിൽകുമാർThe post ശ്രീ നാരായണ ഗുരുവിന്റെ ആദ്യകാല പരിചാരകരിൽ ഒരാളായ പരമുതന്ത്രിയുടെ മകൾ എൽ നളിനി അന്തരിച്ചു appeared first on Kairali News | Kairali News Live.