ശ്രീനിവാസന്റെ നിര്യാണത്തിൽ സംവിധായകൻ മണിരത്നം അനുശോചനം രേഖപ്പെടുത്തി. ശ്രീനിവാസന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടമാണെന്നും, അദ്ദേഹം അസാമാന്യ പ്രതിഭയുള്ള എഴുത്തുകാരനും നടനുമാണെന്നും മണിരത്നം പറഞ്ഞു. ശ്രീനിവാസന്റെ സൃഷ്ടികൾക്ക് ഒരിക്കലും മരണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സത്യൻ അന്തിക്കാടുമായി ചേർന്ന് ശ്രീനിവാസൻ ഒരുക്കിയ സിനിമകൾ എല്ലാം തന്നെ കാലാതീതമായ അടയാളപ്പെടുത്തലുകളാണെന്നും, ഇന്ത്യൻ സിനിമയുടെ സമ്പത്തായ സൃഷ്ടികളാണെന്നും മണിരത്നം അഭിപ്രായപ്പെട്ടു.ശ്രീനിവാസന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് സിനിമാലോകം. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായ മമ്മൂട്ടിയും മോഹൻലാലും ടൗൺഹാളിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. സംവിധായകൻ സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണിമുകുന്ദൻ എന്നിവർ ഉൾപ്പെടെ മലയാള സിനിമാ രംഗത്തെ നിരവധി പ്രമുഖർ ശ്രീനിവാസനെ അവസാനമായി കാണാൻ എത്തി.The post ശ്രീനിവാസന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് വലിയ നഷ്ടം: മണിരത്‌നം appeared first on ഇവാർത്ത | Evartha.