മലയാള സിനിമയുടെ ‘ശ്രീ’ നഷ്ടമായി; ശ്രീനിവാസന്‍ പകരംവെക്കാനില്ലാത്ത കലാപ്രതിഭ: കെസി വേണുഗോപാല്‍

Wait 5 sec.

മലയാള സിനിമയുടെ ‘ശ്രീ’ തന്നെയാണ് നഷ്ടമായതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി പറഞ്ഞു. പകരം വയ്ക്കാനാകാത്ത അതുല്യ കലാപ്രതിഭയായിരുന്നു ശ്രീനിവാസനെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.നര്‍മ്മത്തില്‍ പൊതിഞ്ഞ് ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രീനിവാസന്റെ കലാസൃഷ്ടികള്‍ക്ക് സാധിച്ചുവെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. നമുക്ക് ചുറ്റുമുള്ള മനുഷ്യരുടെ ജീവിതാനുഭവങ്ങളെ സത്യസന്ധതയോടെയും കൃത്യതയോടെയും അഭിസംബോധന ചെയ്യാനുള്ള അപൂര്‍വ്വ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.തീക്ഷ്ണമായ സാമൂഹിക വിമര്‍ശനങ്ങളിലൂടെ പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത് പ്രായഭേദമന്യേ എല്ലാവരെയും ആസ്വദിപ്പിച്ച കലാകാരനായിരുന്നു ശ്രീനിവാസന്‍. വിശേഷണങ്ങള്‍ക്കപ്പുറമാണ് അദ്ദേഹത്തിന്റെ കഴിവുകളെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.കാലാതീതമായി മലയാളിയുടെ മനസ്സില്‍ ഇടംനേടുന്ന കഥകളും കഥാസന്ദര്‍ഭങ്ങളും സമ്മാനിച്ച ശേഷമാണ് ശ്രീനിവാസന്‍ അരങ്ങൊഴിയുന്നത്. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ ലോകത്തിന് തീരാനഷ്ടമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.The post മലയാള സിനിമയുടെ ‘ശ്രീ’ നഷ്ടമായി; ശ്രീനിവാസന്‍ പകരംവെക്കാനില്ലാത്ത കലാപ്രതിഭ: കെസി വേണുഗോപാല്‍ appeared first on ഇവാർത്ത | Evartha.