മൂന്ന് പതിറ്റാണ്ടിനിപ്പുറം ബേക്കലിൻ്റെ ഉയിരറിഞ്ഞ് ബോംബെ സിനിമ അണിയറ പ്രവർത്തകർ. സിനിമയുടെ മുപ്പതാം വാർഷികത്തിൻ്റെ ഭാഗമായാണ് സംവിധായകൻ മണിരത്നവും സംഘവും ബേക്കലിലെത്തി ഓർമ പുതുക്കിയത്. ബി ആർഡിസിയും ടൂറിസം വകുപ്പും ചേർന്നാണ് ഒത്തുചേരൽ സംഘടിപ്പിച്ചത്. ലോകത്തിൻ്റെ കണ്ണെത്താതെ കിടന്ന ബേക്കലിൻ്റെ പച്ചപ്പും മഴയും നുരഞ്ഞു പതയുന്ന പാൽത്തിരയും ചരിത്ര ശേഷിപ്പായ ചെങ്കൽ കോട്ടയുടെ സൗന്ദര്യവും മിഴികൾക്ക് മുന്നിലേക്ക് തുറന്നു വെച്ച കാവ്യമാണ് ബോംബെ. പ്രണയവും നീറുന്ന രാഷ്ടീയവും പറഞ്ഞു വെച്ച സിനിമയുടെ 30 ആം വർഷത്തിൽ അവർ വീണ്ടും ബേക്കലിലെത്തി. സംവിധായകൻ മണിരത്നവും, ചിത്രത്തിലെ നായിക മനീഷ കൊയ്രാളയും ഛായാഗ്രാഹകൻ രാജീവ് മേനോനും ബേക്കലിൻ്റെ കാറ്റേറ്റ് ഓർമകളിൽ നനഞ്ഞ് നടന്നു. ഷൈലാ ബാനുവും ശേഖറും കണ്ട കൊട്ടയും കൊത്തളവും, തീരത്തോട് ചേര്‍ന്ന പാറക്കെട്ടും വീണ്ടും കണ്ടു.ALSO READ; ‘നിറങ്ങൾ മങ്ങുകില്ല കട്ടായം…’: ടി 20 ലോകകപ്പ് ടീമിൽ ഇടം നേടിയ സന്തോഷം പങ്കുവെച്ച് സഞ്ജുമന്ത്രി മുഹമ്മദ് റിയാസും, സി എച്ച് കുഞ്ഞമ്പു എംഎൽഎ യും സിനിമാ പ്രവർത്തകർക്കൊപ്പം ബേക്കലിൽ പ്രഭാത നടത്തത്തിൽ ഒത്തു ചേർന്നു. ബേക്കലിൻ്റെ ദൃശ്യഭംഗി പകർത്തി നൂറിലധികം സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും മായാതെ ഇന്നും ഓർമകളിൽ നിറയുന്നത്. 1995 മാർച്ചിൽ പുറത്തിറങ്ങിയ ബേക്കൽ സിനിമയിലെ ഉയിരെ എന്ന ഗാനത്തിൻ്റെ ദൃശ്യങ്ങളാണ്. കേരളത്തിന്റെ ദൃശ്യഭംഗി പകർത്തിയ സിനിമകളുടെ ഓർമകൾ നിലനിർത്തി വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സിനിമാ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ബോംബെ സിനിമാ പ്രവർത്തകരുടെ ഒത്തു ചേരൽ സംഘടിപ്പിച്ചത്.The post മൂന്ന് പതിറ്റാണ്ടിന് ശേഷവും ബേക്കലിൽ നുരയുന്ന ‘ബോംബെ’ ഓർമകൾ; ബേക്കലിലെത്തി ഓർമ പുതുക്കി മണിരത്നവും സംഘവും appeared first on Kairali News | Kairali News Live.