പൊടി പാറുന്ന പോരാട്ടത്തിന് കളമൊരുങ്ങി: ഐഎസ്ആർഎൽ സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ നാളെ കോ‍ഴിക്കോട്; സൽമാൻ ഖാൻ മുഖ്യാതിഥി

Wait 5 sec.

ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വേദിയാകാൻ കോഴിക്കോട്. വൈകിട്ട് ആറ് മണിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തില്‍ വച്ചാണ് ഫൈനൽ മത്സരം നടക്കുക. ഇന്ത്യൻ സൂപ്പർ ക്രോസ്സ് റേസിങ് ലീഗ് ബ്രാൻഡ് അംബസിഡറായ നടൻ സൽമാൻ ഖാൻ പരിപാടിയിൽ മുഖ്യാതിഥിയാകും.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയുടെ പിന്തുണയോടെ ഷോഡൗണ്‍ ഫണ്ട്ഫ്‌ലോട്ട് അക്കാദമിയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ഗ്രാന്‍ഡ് ഫിനാലെയില്‍ 36 ദേശീയ, അന്തര്‍ദേശീയ റൈഡര്‍മാര്‍ ഉള്‍പ്പെടുന്ന ആറു ഫ്രാഞ്ചൈസി ടീമുകള്‍ സീസണ്‍- 2 ചാമ്പ്യന്‍ഷിപ്പ് കിരീടത്തിനായി മത്സരിക്കും.ALSO READ; ‘നിറങ്ങൾ മങ്ങുകില്ല കട്ടായം…’: ടി 20 ലോകകപ്പ് ടീമിൽ ഇടം നേടിയ സന്തോഷം പങ്കുവെച്ച് സഞ്ജു450 cc ഇന്റര്‍നാഷണല്‍, 250 cc ഇന്റര്‍നാഷണല്‍, 250 cc ഇന്ത്യ-ഏഷ്യ മിക്‌സ് എന്നിങ്ങനെ ഫൈനല്‍ റൗണ്ടില്‍ മൂന്ന് മത്സര വിഭാഗങ്ങള്‍ ഉണ്ടാകും. ഗുജറാത്ത് ട്രെയല്‍ബ്ലേസേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 30,000ത്തിലധികം കാണികളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. The post പൊടി പാറുന്ന പോരാട്ടത്തിന് കളമൊരുങ്ങി: ഐഎസ്ആർഎൽ സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ നാളെ കോ‍ഴിക്കോട്; സൽമാൻ ഖാൻ മുഖ്യാതിഥി appeared first on Kairali News | Kairali News Live.