ഇന്ത്യൻ സായുധ സേനകളിൽ ഓഫീസറാകാം; യുപിഎസ്‌സി, സി.ഡി.എസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

Wait 5 sec.

ഇന്ത്യൻ സായുധ സേനകളിൽ ഒരു ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എന്നാൽ ഇതാ ഇപ്പോൾ അവസരം. സായുധ സേനകളിൽ ഓഫീസർ റാങ്കിൽ ഉൾപ്പെടുന്ന ജോലികൾക്കായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ കംബൈൻഡ് ഡിഫൻസ് സർവീസസ് (CDS) പരീക്ഷയ്ക്ക് ഉള്ള അപേക്ഷ ക്ഷണിച്ചു.ആർമി, നേവി, എയർഫോഴ്സ് വിഭാഗങ്ങളിലായി ആകെ 451 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്ത്രീകൾക്കായുള്ള നോൺ-ടെക്നിക്കൽ ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്‌സും ഇതിൽ ഉൾപ്പെടുന്നു.ALSO READ: ഗൂഗിളിൽ റിസർച്ച് പ്രൊജക്റ്റ് ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവസരം; അറിയാം കൂടുതൽ വിവരങ്ങൾഡിസംബർ 30 ആണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2025 ഏപ്രിൽ 12 നാണ് അപ്പീക്ഷ നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്‌സിയുടെ വെബ്സൈറ്റായ www.upsc.gov.in സന്ദർശിച്ച് വിജ്ഞാപനത്തിന്റെ പൂർണ്ണരൂപം വായിക്കാവുന്നതാണ്.ALSO READ: ഒന്നു മുതൽ പത്ത് വരെയുള്ള അർധ വാർഷിക പരീക്ഷ ഡിസംബർ 23 വരെ; അഞ്ച് മുതൽ ഒമ്പത് വരെയുള്ള സബ്ജക്ട് മിനിമം ഈ വർഷം നടപ്പിലാക്കും: വി ശിവൻകുട്ടിThe post ഇന്ത്യൻ സായുധ സേനകളിൽ ഓഫീസറാകാം; യുപിഎസ്‌സി, സി.ഡി.എസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു appeared first on Kairali News | Kairali News Live.