‘നാടിൻ്റെ മതനിരപേക്ഷത സൂക്ഷിക്കാൻ ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു, വർഗീയത തലയുയർത്തുമ്പോഴെല്ലാം ശക്തമായി നിലകൊണ്ടു’: മുഖ്യമന്ത്രി പിണറായി വിജയൻ

Wait 5 sec.

നമ്മുടെ നാടിൻ്റെ മതനിരപേക്ഷത സൂക്ഷിക്കാൻ ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയത തലയുയർത്തുമ്പോഴെല്ലാം ഇടതുപക്ഷം ശക്തമായി നിലകൊണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. സമസ്തയുടെ നൂറാം വാർഷിക വേദിയിലാണ് അദ്ദേഹം പ്രസംഗിച്ചത്. മലബാർ കലാപത്തിന് ശേഷം മുസ്ലിം പള്ളി നിർമ്മാണതിന് ഉണ്ടായിരുന്ന വിലക്ക് നീക്കിയത് ഇ എം എ സ് സർക്കാരാണ്. മലബാർ മേഖലയിൽ കൂടുതൽ സ്കുളുകൾ നിർമ്മിച്ചത് 1957ലെ സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.മലപ്പുറം ജില്ല രൂപീകരിച്ചതും ആ സർക്കാരാണ്. ഇതെല്ലാം ന്യൂനപക്ഷങ്ങളെ എല്ലാകാലത്തും ചേർത്തു പിടിച്ചിട്ടുണ്ട്. ന്യൂനപക്ഷ സംരക്ഷണം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല. LDF സർക്കാരിൻ്റെ പ്രവർത്തനം നോക്കിയാൽ വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: 2024-2025 സംസ്ഥാന സ്കൂൾ കലോത്സവം: സമഗ്ര കവറേജിനുള്ള പുരസ്കാരം കൈരളി ന്യൂസ് ഓൺലൈനിന്കേരളത്തിൽ മതനിരപേക്ഷ സമൂഹം വളർത്തിയെടുക്കുന്നതിൽ സമസ്തയുടെ പങ്ക് വിസ്മരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സമസ്തയ്ക്ക് ഇപ്പോഴും നേതൃത്വം നൽകുന്നത് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങളാണ്. രൂപീകരണ കാലം മുതൽ ഇന്നുവരെ അറിവിന്റെ വെളിച്ചം പകരൻ കഴിഞ്ഞു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുമെന്ന സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന രൂപീകരണ സമയത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തിന്റെ അവകാശ സംരക്ഷണം എന്നതാണ് ഉയർന്നുവന്ന ആശയമെന്ന് അദ്ദേഹം പറഞ്ഞു.ആരാധന സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുകയാണ് നമ്മുടെ രാജ്യത്ത്. മാതൃഭാഷ സംസാരിക്കാനുള്ള അവകാശങ്ങളും നിഷേധിക്കപ്പെടുന്നു. മതനിരപേക്ഷ വേഷം ധരിച്ച് മതേതര വിരുദ്ധർ ഇറങ്ങുന്നു. ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് ചെറുക്കാൻ വരുന്നവരോടും വിട്ടുവീഴ്ച പാടില്ല. രണ്ട് വർഗീയതയും പരസ്പരപൂരകമാണ്. അത് തിരിച്ചറിയാൻ കഴിയണം. മതനിരപേക്ഷയും വർഗീയതയും രണ്ട് വിരുദ്ധ ധ്രുവങ്ങളിലാണ്. വർഗീയ സംഘടനകൾക്ക് പ്രത്യേക പരിശീലനവും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.വർഗീയവാദികളുടെ വിമർശനം അംഗീകരിച്ചു കൊടുക്കരുത്. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം രാജ്യത്തെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരെയുള്ള ആക്രമണമാണ്. ഇടതുപക്ഷ സർക്കാരിന്റെ നിരവധി പദ്ധതികൾ ന്യൂനപക്ഷങ്ങൾക്ക് ഗുണകരമായിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ സവിശേഷതയോടെ എല്ലാകാലത്തും ഇടതുപക്ഷം കണ്ടിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് ഫലം വെച്ച് അളക്കാവുന്നതല്ലെന്നും ഇത് വെറും വാക്കല്ല എന്നത് പ്രവർത്തനം വിലയിരുത്തിയാൽ മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.The post ‘നാടിൻ്റെ മതനിരപേക്ഷത സൂക്ഷിക്കാൻ ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു, വർഗീയത തലയുയർത്തുമ്പോഴെല്ലാം ശക്തമായി നിലകൊണ്ടു’: മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Kairali News | Kairali News Live.