ഗുവാഹത്തി വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Wait 5 sec.

അസമിലെ ലോക്പ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിൻ്റെ തനതായ സംസ്കാരവും പ്രകൃതിയും ഒത്തുചേരുന്ന ‘ബാംബൂ ഓർക്കിഡ്‌സ്’ എന്ന പ്രമേയത്തിലാണ് ടെർമിനൽ ഒരുക്കിയിരിക്കുന്നത്. അസമിലെ ‘കോപൗഫൂൾ’ (ഓർക്കിഡ്), മുള എന്നിവയിൽ നിന്നാണ് ഇതിന്റെ ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. നിർമ്മാണത്തിനായി 140 ടണ്ണിലധികം പ്രാദേശിക മുളകൾ ഉപയോഗിച്ചിട്ടുണ്ട്.2032-ഓടെ പ്രതിവർഷം 1.31 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ടാണ് പുതിയ ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ തിരക്കേറിയ പത്താമത്തെ വിമാനത്താവളമാണ് ഗുവാഹത്തി.ഡിജി യാത്ര, സ്മാർട്ട് ചെക്ക്-ഇൻ സിസ്റ്റം എന്നിവ സജ്ജീകരിച്ചിട്ടുള്ള ടെർമിനലിൽ ഫെബ്രുവരി അവസാനത്തോടെ വിമാന സർവീസുകൾ ആരംഭിക്കും. ജർമ്മനിയിലെ മ്യൂണിക് വിമാനത്താവളത്തിൽ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെയുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.ALSO READ; 2024-2025 സംസ്ഥാന സ്കൂൾ കലോത്സവം: സമഗ്ര കവറേജിനുള്ള പുരസ്കാരം കൈരളി ന്യൂസ് ഓൺലൈനിന്അദാനി എയർപോർട്ട് ഹോൾഡിംഗ്‌സിന് കീഴിലുള്ള ഗുവാഹത്തി ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഒരു വർഷത്തിനുള്ളിലാണ് ഈ പദ്ധതി പൂർത്തിയാക്കിയത്. മൊത്തം 5,000 കോടി രൂപയുടെ വികസന പദ്ധതിയാണിത്. ഇതിൽ 1,000 കോടി രൂപ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള (MRO) സംവിധാനങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു.ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ പോളിസിയുടെ ഭാഗമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വികസനത്തിലേക്ക് നയിക്കുന്നതിനുള്ള പ്രധാന നാഴികക്കല്ലാണ് ഈ ടെർമിനലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകോത്തര സൗകര്യങ്ങൾ അതിവേഗത്തിൽ ലഭ്യമാക്കുന്നതിനൊപ്പം പ്രാദേശിക സംസ്കാരത്തെ ഉയർത്തിക്കാട്ടാനും തങ്ങൾ ശ്രമിച്ചിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അഭിപ്രായപ്പെട്ടു. അടുത്ത ഘട്ടമായി, അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബർ 25-ന് പ്രവർത്തനമാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.The post ഗുവാഹത്തി വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.