രാജീവ് ചന്ദ്രശേഖറിന് തിരിച്ചടി: ആർ ശ്രീലേഖ ഔട്ട്; തിരുവനന്തപുരത്ത് വി വി രാജേഷ് BJP മേയർ സ്ഥാനാർഥി

Wait 5 sec.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് കനത്ത തിരിച്ചടി. തിരുവനന്തപുരത്ത് വി വി രാജേഷ് BJP മേയർ സ്ഥാനാർഥിയാകും. ആർ ശ്രീലേഖയെ മേയർ സ്ഥാനാർഥിയാക്കാൻ രാജീവ് ചന്ദ്രശേഖർ നടത്തിയ നീക്കങ്ങൾ സംസ്ഥാന നേതൃത്വത്തിൽ തന്നെ കടുത്ത എതിർപ്പുയർന്നതോടെയാണ് പാളിയത്. RSS സമ്മർദ്ദത്തെ തുടർന്നാണ് രാജേഷിനെ പരിഗണിച്ചത്. ആശാനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയാകും. അതേസമയം ഡെപ്യൂട്ടി മേയർ പദവി ഏറ്റെടുക്കാതെ ആർ ശ്രീലേഖ പിന്മാറിയതാണെന്നും വിവരമുണ്ട്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്, ജില്ലാ പ്രസിഡന്‍റ് കരമന ജയൻ എന്നിവർ ചേർന്നാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വി വി രാജേഷും ആർ. ശ്രീലേഖയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.updating…The post രാജീവ് ചന്ദ്രശേഖറിന് തിരിച്ചടി: ആർ ശ്രീലേഖ ഔട്ട്; തിരുവനന്തപുരത്ത് വി വി രാജേഷ് BJP മേയർ സ്ഥാനാർഥി appeared first on Kairali News | Kairali News Live.