ഒഡീഷയിലെ 69-മത് സ്കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ 18-ഓളം ഗുസ്തി താരങ്ങൾ ടിക്കറ്റ് കൺഫോം ആകാത്തതിനാൽ ട്രൈയിനിന്റെ ശുചിമുറിയ്ക്കരികിലിരുന്ന് യാത്ര ചെയ്തത്. താരങ്ങൾ ബാഗുകളുമായി ശുചിമുറിക്കരികിൽ ഇരുന്നുറങ്ങുന്ന വീഡിയോ വൈറലായിരുന്നു. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളെ വൃത്തിഹീനമായ സാഹചര്യത്തിൽ യാത്ര ചെയ്യാൻ ഇടയാക്കിയതിൽ സോഷ്യൽ മീഡിയയിൽ എതിർപ്പ് ഉയർന്നിരുന്നു. 10 ആൺകുട്ടികളും 8 പെൺകുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ടിക്കറ്റ് ലഭിക്കാതിരുന്നതിനാൽ സംഘത്തിന്റെ മടക്കയാത്രയും പരിതാപകരമായിരുന്നു. Also read : മെൽബണിൽ അഭിമാനപ്പോരാട്ടത്തിനു ഇറങ്ങാൻ ഇംഗ്ലണ്ട്ഉത്തരേന്ത്യയിലെ കടുത്ത തണുപ്പിനിടയിലാണ് കുട്ടികൾക്ക് ഈ ദുരിതയാത്ര ചെയ്യേണ്ടി വന്നത്. ഒഡീഷ സ്പോട്സ് അതോറിറ്റിയുടെ കെടുകാര്യസ്ഥതയായും ആരോപണങ്ങൾ ഉയർന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലും ചെയ്തുതരാത്ത അധികൃതർക്ക് എങ്ങനെയാണ് ഞങ്ങളിൽ നിന്നും മികച്ച പ്രകടനം പ്രതീക്ഷിക്കാൻ കഴിയുന്നത്. ആളുകൾക്ക് കയറാനും ഇറങ്ങാനുമായി ട്രൈയിൻ നിർത്തുമ്പോഴെല്ലാം നമ്മൾ ബാഗുകളുമായി എഴുന്നേൽക്കേണ്ടി വന്നു. ശുചിമുറിയിലെ ദുർഗന്ധവും അസഹനീയമായിരുന്നു. യാത്ര ക്ലേശം നമ്മളുടെ പ്രകടനത്തെയും ബാധിച്ചു എന്ന് അത്ലറ്റുകൾ പ്രതികരിച്ചു.The post പരിതാപകരം ഈ യാത്ര ; ടിക്കറ്റ് കൺഫോം ആയില്ല ശുചിമുറിക്കരികിലിരുന്ന് യാത്ര ചെയ്ത് ഒഡീഷ ഗുസ്തി താരങ്ങൾ appeared first on Kairali News | Kairali News Live.