മുണ്ടക്കയത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരുക്ക്

Wait 5 sec.

തൊടുപുഴ  |  മുണ്ടക്കയത്തിനു സമീപം കൊടികുത്തിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്നു പേര്‍ക്ക് പരുക്കേറ്റു.തമിഴ്‌നാട്ടിലെ സേലത്ത് നിന്ന് ശബരിമല ദര്‍ശനത്തിനായി എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന്റെ വശത്തെ തിട്ടയില്‍ ഇടിച്ച് മറിയുകയായിരുന്നു.പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.