അലിഗഢ് സർവ്വകലാശാലയിലെ എബികെ യൂണിയൻ ഹൈസ്കൂൾ അധ്യാപകൻ റാവു ഡാനിഷ് ആണ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 9 മണിയ്ക്ക് സർവ്വകലാശാലയ്ക്കുള്ളിൽ വച്ച് ബൈക്കിലെത്തിയ 2 പേരാണ് ഡാനിഷിന് നേർക്ക് വെടിയുതിർത്തത്. എഎംയു കാമ്പസിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലൈബ്രറി കാന്റീനിന് സമീപം സുഹൃത്തുക്കൾക്കൊപ്പം ഇരുക്കുമ്പോഴാണ് കൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. നിനക്കെന്നെ അറിയില്ല ഇനിയറിയും എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമികൾ നിറയൊഴിച്ചതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അപ്പോൾ തന്നെ പ്രതികൾ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. Also read : പൊലീസ് എന്ന വ്യാജേന സഞ്ചാരികളുടെ സ്വകാര്യത പകർത്തി പണം തട്ടി; മലയാളി ഉൾപ്പെടെ രണ്ടുപേർ ഒഡിഷയിൽ പിടിയിൽകമ്പ്യൂട്ടർ സയൻസ് അധ്യാപകൻ ആണ് ഡാനിഷ്. മൂന്ന് വെടിയുണ്ടകളേറ്റതിൽ രണ്ടെണ്ണവും തലയ്ക്കായിരുന്നു. ഉടൻ തന്നെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അന്വഷണത്തിനായി ആറംഗ പൊലീസ് സംഘത്തെ നിയമിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്ന് പൊലീസ് സൂപ്രണ്ട് നീരജ് ജാഡൻ പറ‍ഞ്ഞു. യൂണിവേഴ്സിറ്റിയിലെ പൂർവ വിദ്യാർഥി കൂടിയാണ് കൊല്ലപ്പെട്ട ഡാനിഷ്. അദ്ദേഹത്തിന്റെ മാതാപിതാക്കളും അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽ നിന്നും വിരമിച്ചവരായിരുന്നു. അധ്യാപകന്റെ കൊലപാതകം സർവ്വകലാശാലയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.The post അലിഗഢ് സർവ്വകലാശാലാ അധ്യാപകൻ വെടിയേറ്റ് കൊല്ലപ്പെട്ടു ; സ്കൂട്ടറിൽ എത്തിയ അജ്ഞാതരാണ് വെടിയുതിർത്തത് appeared first on Kairali News | Kairali News Live.