സംസ്ഥാനത്തെ വിവിധ സർക്കാർ ഏജൻസികളിലും തദ്ദേശ സ്ഥാപനങ്ങളിലും താൽക്കാലിക/കരാർ അടിസ്ഥാനത്തിലുള്ള തൊഴിലവസരങ്ങൾ. കാസർകോട് മെയിന്റനൻസ് ട്രൈബ്യൂണൽ, ദേശീയ ആരോഗ്യ ദൗത്യം (SHSRC), ക്ലീൻ കേരള കമ്പനി, വയനാട് കളക്ടറേറ്റ് എന്നിവിടങ്ങളിലാണ് പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ടെക്നിക്കൽ അസിസ്റ്റന്റ് നിയമനംകാസർകോട് മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ഡിസംബർ 31 ന് രാവിലെ പത്തിന് കാസർകോട് ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നടക്കും. പ്രായം 18-35. യോഗ്യത – ബിരുദം. വേഡ് പ്രൊസസ്സിംഗ് കമ്പ്യൂട്ടർ കോഴ്സ്, മലയാളം – ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്, എം.എസ്.ഡബ്ല്യു യോഗ്യത ഉള്ളവർക്ക് മുൻഗണന. ഈ മേഖലയിലുള്ള പ്രവർത്തി പരിചയം അഭികാമ്യം. ഫോൺ – 04994 255074.ALSO READ : രാജ്യത്തിന്റെ സുരക്ഷാ സേനയിൽ ഒരു ജോലി നിങ്ങളുടെ സ്വപ്നമാണോ; എസ്‌എസ്‌സി കോൺസ്റ്റബിൾ ജിഡി റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാൻ ഇനി ദിവസങ്ങൾ മാത്രംതാൽക്കാലിക നിയമനംആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയിൽ നടക്കുന്ന ഐ.സി.എം.ആർ പ്രൊജക്ടിലേക്ക് പ്രൊജക്ട് റിസർച്ച് സൈന്റിസ്റ്റ് (മെഡിക്കൽ), പ്രൊജക്ട് റിസർച്ച് സൈന്റിസ്റ്റ് (നോൺ മെഡിക്കൽ), പ്രൊജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന അവസാന തീയതി ജനുവരി നാല്. വെബ്സൈറ്റ് – shsrc.kerala.gov.ഇഅക്കൗണ്ട്‌സ് അസിസ്റ്റന്റ്ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂർ, വയനാട് ജില്ലാ കാര്യാലയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അക്കൗണ്ട്‌സ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.കോം ബിരുദത്തോടൊപ്പം ടാലിയിലുള്ള പ്രാവീണ്യവും രണ്ട് വർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും സഹിതം ക്ലീൻ കേരള കമ്പനി, രണ്ടാംനില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ ജനുവരി ഏഴിന് രാവിലെ പത്ത് മണിക്ക് അഭിമുഖത്തിന് എത്തണം. ഫോൺ: 0471 2724600ALSO READ : ഉപരിപഠനത്തിനായി എംബിഎ തെരഞ്ഞെടുക്കാനാഗ്രഹിക്കുന്നവരാണോ? കെമാറ്റ് പരീക്ഷ ജനുവരി 25-ന്; ഇപ്പോൾ അപേക്ഷിക്കാംഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനംവയനാട് കളക്ടറേറ്റ് ജില്ലാ ആസൂത്രണ ഭവനിലെ എം.പി ലാഡ്‌സ് ഫെസിലിറ്റേഷൻ സെന്ററിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. പ്ലസ്ടു, അംഗീകൃത കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ, ഇംഗ്ലീഷ് മലയാളം ടൈപ്പ് റൈറ്റിങ് എന്നിവ അറിഞ്ഞിരിക്കണം. മൈക്രോസോഫ്റ്റ് എക്‌സൽ, വേഡ്, പവർ പോയിന്റ്, പേജ് മേക്കർ, എ.ഐ ടൂൾസ് പരിജ്ഞാനമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ഡിസംബർ 30 നകം ജില്ലാ ആസൂത്രണ ഭവനിൽ അപേക്ഷ നൽകണം. ഫോൺ- 04936202626. The post കേരളത്തിൽ വിവിധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ; അറിയാതെ പോവല്ലേ …. appeared first on Kairali News | Kairali News Live.