‘ഞാനല്ല പോറ്റിയെ സോണിയ ഗാന്ധിയുടെ അടുത്തേക്ക് വിളിച്ചുകൊണ്ടുപോയത്, ആരാണ് കൊണ്ടുപോയതെന്നും അറിയില്ല’: അടൂർ പ്രകാശ്

Wait 5 sec.

ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുമുള്ള ചോദ്യങ്ങളിൽ പ്രതികരിച്ച് അടൂർ പ്രകാശ്. 2019-ലെ തിരഞ്ഞെടുപ്പ് വേളയിലാണ് താൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ താൻ അല്ല പോറ്റിയെ സോണിയ ഗാന്ധിയുടെ അടുത്ത് എത്തിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതേക്കുറിച്ച് താൻ പോറ്റിയോട് പിന്നീട് ചോദിച്ചിട്ടില്ലെന്നും അവിടെ വെച്ച് സോണിയ ഗാന്ധിയുമായി ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തിയാണെന്ന് പറഞ്ഞാണ് പോറ്റി തന്നെ വിശ്വസിപ്പിച്ചത്. തന്റെ വീടുമായി ബന്ധപ്പെട്ട് ചില ആളുകളെ സഹായിക്കുന്നതിനുള്ള പരിപാടിയിൽ പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായും അടൂർ പ്രകാശ് വെളിപ്പെടുത്തി. എല്ലാ കാര്യങ്ങളും മാധ്യമങ്ങൾ പറയുന്നതുപോലെ പറയാൻ തന്നെ കിട്ടില്ലെന്നും ഉള്ള കാര്യങ്ങൾ വ്യക്തതയോടെ തന്നെയാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ: ആർ ശ്രീലേഖയെ തഴഞ്ഞ് ബിജെപി; വി വി രാജേഷ് തിരുവനന്തപുരം മേയർ സ്ഥാനാർഥിഎന്നാൽ സോണിയ ഗാന്ധിക്ക് പോറ്റിയെ അറിയാൻ ഇടയില്ലെന്നും എന്നാൽ അദ്ദേഹത്തെ സോണിയ ഗാന്ധിയുടെ അടുത്തേക്ക് കൊണ്ടുപോയവർക്ക് ഈ കാര്യത്തിൽ കൃത്യമായ ഉത്തരവാദിത്തമുണ്ടെന്നും ആണ് ചെന്നിത്തല കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞത്.ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. ഇത്രയധികം സുരക്ഷാ സംവിധാനങ്ങളുള്ള സോണിയ ഗാന്ധിയുടെ അടുത്തേക്ക് കൃത്യമായ ഇടപെടലില്ലാതെ ഒരാൾക്ക് എത്തിച്ചേരാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പോറ്റിയുമായും ഗോവർധനുമായും ഈ നേതാക്കൾക്കുള്ള ബന്ധം എന്താണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു ചോദിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ ഈ വിഷയത്തിൽ മൗനം തുടരുന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല സ്വന്തം പാർട്ടിയിലെ നേതാക്കളെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. മുതിർന്ന നേതാക്കളാണ് പോറ്റിയെയും ഗോവർധനെയും സോണിയ ഗാന്ധിയുടെ അടുത്തേക്ക് കൊണ്ടുപോയത് എന്നതിനാൽ ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് പൂർണ്ണമായും കൈ കഴുകാൻ കഴിയില്ല.The post ‘ഞാനല്ല പോറ്റിയെ സോണിയ ഗാന്ധിയുടെ അടുത്തേക്ക് വിളിച്ചുകൊണ്ടുപോയത്, ആരാണ് കൊണ്ടുപോയതെന്നും അറിയില്ല’: അടൂർ പ്രകാശ് appeared first on Kairali News | Kairali News Live.