കണ്ണൂരിൽ റീൽസ് ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു. സംഭവത്തിൽ 2 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ് എടുത്തു. ഇന്ന് പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ ആയിരുന്നു സംഭവം. എറണാകുളം – പൂനെ എക്സ്പ്രസാണ് കുട്ടികൾ റെഡ് ലൈറ്റ് അടിച്ച് നിർത്തിച്ചത്. 2 പേരെയും കണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.ALSO READ: ‘ഞാനല്ല പോറ്റിയെ സോണിയ ഗാന്ധിയുടെ അടുത്തേക്ക് വിളിച്ചുകൊണ്ടുപോയത്, ആരാണ് കൊണ്ടുപോയതെന്നും അറിയില്ല’: അടൂർ പ്രകാശ്തലശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ എടുത്തതിന് തൊട്ടു പിന്നാലെ ആയിരുന്നു സംഭവം. റീല്‍സ് എടുക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക തരം ചുവന്ന ലൈറ്റ് അടിക്കുകയായിരുന്നെന്ന് റെയില്‍വേ പോലീസ് അറിയിച്ചു. ലൈറ്റ് തെളിയിച്ചതിനെ തുടര്‍ന്ന് പത്ത് മിനിറ്റോളം നേരം ട്രെയിന്‍ നിര്‍ത്തിയിട്ടു. ലോക്കോ പൈലറ്റ് റെയില്‍വേ പൊലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ആണ് റീലിസ് ചിത്രീകരണത്തിനാണ് ലൈറ്റ് അടിച്ചതെന്ന് മനസിലാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടു വിദ്യാര്‍ഥികളെയും പിടികൂടി. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.The post കണ്ണൂരിൽ റീൽസ് ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ് appeared first on Kairali News | Kairali News Live.