സിനിമയുടെ കളക്ഷൻ കണക്കുകൾ പുറത്തുവിടുന്ന പ്രവണതയോട് താൻ വ്യക്തിപരമായി യോജിക്കുന്നില്ലെന്ന് നടൻ നിവിൻ പോളി. സിനിമ ഫ്രട്ടേണിറ്റിക്ക് ഇത് ഗുണം ചെയ്യില്ലെന്നും നിവിൻ പോളി പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സിനിമകളുടെ കണക്ക് പുറത്തുവിടുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കണക്കുകൾ പ്രസിദ്ധീകരിക്കുന്നതിനേക്കാൾ നല്ല സിനിമകൾ നിർമ്മിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് മലയാള സിനിമയിൽ ഇല്ലാതിരുന്ന ഈ രീതി ഇപ്പോൾ എന്തിനാണ് പിന്തുടരുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും നിവിൻ പോളി വ്യക്തമാക്കി. എല്ലാ ബിസിനസിലും ലാഭനഷ്ടങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്, എന്നാൽ അത് ഇത്തരത്തിൽ പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ALSO READ; നിവിൻ പോളിയുടെ തിരിച്ചു വരവോ…? ‘സർവം മായ’ ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങൾഇത്തരം കണക്കുകൾ പുറത്തുവരുന്നത് സിനിമയിലേക്ക് പുതിയ നിക്ഷേപകർ വരുന്നതിന് തടസമുണ്ടാകാൻ കാരണമായേക്കാം. മലയാള ചലച്ചിത്ര വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകാൻ അസോസിയേഷനുകളും സിനിമാ പ്രവർത്തകരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും നിവിൻ പോളി വ്യക്തമാക്കി. ഒരു വ്യവസായത്തിന്‍റെ ലാഭനഷ്ടങ്ങൾ അനാവശ്യമായി പുറത്തുവിടുന്നത് അതിന്റെ ഐക്യത്തെയും വളർച്ചയെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.The post ‘കളക്ഷൻ കണക്കുകൾ പുറത്ത് വിടുന്നതിനോട് യോജിപ്പില്ല; ലാഭനഷ്ടങ്ങൾ പരസ്യപ്പെടുത്തുന്നത് ഇൻഡസ്ട്രിയുടെ ഐക്യത്തെയും വളർച്ചയെയും ബാധിക്കും’: നിവിൻ പോളി appeared first on Kairali News | Kairali News Live.