പ്രശസ്ത ഗായികയും അവതാരകയുമായ മീര രണദിവേ ഒരുക്കിയ ഏറ്റവും പുതിയ മ്യൂസിക്കൽ ആൽബം ശ്രദ്ധനേടുന്നു. ഫൈസൽ ഫൈസി എഴുതി, സംഗീതം പകർന്നിരിക്കുന്ന ‘ഉറക്കമേ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് മീര രണദിവേ തന്നെയാണ്. നിരവധി മ്യൂസിക്കൽ ആൽബങ്ങളും കവർ സോങ്ങുകളും ചെയ്തിട്ടുള്ള മീര തന്റെ ഒഫീഷ്യൽ പേജിലൂടെയും നിരവധി ചലച്ചിത്ര പ്രവർത്തകരുടെയും പേജിലൂടെയാണ് ‘ഉറക്കമേ’ റിലീസ് ചെയ്തിരിക്കുന്നത്.കാലഘട്ടത്തിന് അനുയോജ്യമായ, വേറിട്ട പ്രമേയമാണ് ഈ മ്യൂസിക്കൽ ഗാനം കൈകാര്യം ചെയ്തിരിക്കുന്നത്. മാറുന്ന കാലഘട്ടത്തിൽ മനുഷ്യൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് ഉറക്കത്തിനു വേണ്ടിയാണ്. രാത്രിയിൽ പല കാരണങ്ങൾ കൊണ്ട് ഉറക്കം നഷ്ടപ്പെടുന്ന നിരവധി പേരുണ്ടാകും. തിരിഞ്ഞും മറിഞ്ഞുംകിടന്ന് ഉറക്കം കിട്ടാതെ രാത്രി തള്ളുനീക്കുന്നവരാണ് ഇന്ന് കൂടുതലും. ഈ ചിന്തയിൽ നിന്നാണ് വ്യത്യസ്തമായ ‘ഉറക്കമേ’ എന്ന ഗാനം പിറന്നത്.രഞ്ജിത്ത് സരോവർ ആണ് ഈ മ്യൂസിക്കൽ ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത സംവിധായകൻ ഫൈസൽ ഫൈസി തന്നെയാണ് ആൽബത്തിലുള്ള റാപ്പും ആലപിച്ചിരിക്കുന്നത്. പ്രോഗ്രാമിംഗ് ഗിത്താർ സുമേഷ് പരമേശ്വറും ഛായാഗ്രഹണം ഹരീഷ് ആർ കൃഷ്ണയുമാണ് നിർവഹിച്ചത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് സുനിൽ എസ് പിള്ളയാണ്. ALSO READ: നിവിൻ പോളിയുടെ തിരിച്ചു വരവോ…? ‘സർവം മായ’ ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണങ്ങൾവിഎഫ്എക്സ്: ഡോൺ എബ്രഹാം, കളറിസ്റ്റ് : നികേഷ്, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒറ്റത്തിക്കൽ, അസോസിയേറ്റ് ക്യാമറമാൻ: കൃഷ്ണ പ്രസാദ്, അസിസ്റ്റൻ്റ്: ശ്യാം കെ ബൈജു എന്നിവർ മറ്റ് അണിയറ പ്രവർത്തകരാണ്.The post ‘ഉറക്കമേ… നീ എവിടെ?’; വേറിട്ട പ്രമേയവുമായി ഒരു മ്യൂസിക്കൽ ആൽബം appeared first on Kairali News | Kairali News Live.