തിരുവനന്തപുരത്തെ ‍BJP മേയർ സ്ഥാനാർഥി: രാജീവ് ചന്ദ്രശേഖരറിന് അടിതെറ്റിയത് ആർഎസ്എസിന്‍റെ ആസൂത്രിത നീക്കത്തിൽ; കടുത്ത അതൃപ്തിയിൽ ആർ ശ്രീലേഖ

Wait 5 sec.

തിരുവനന്തപുരത്തെ ബിജെപി മേയർ സ്ഥാനാർഥിയെ നിർണയിച്ചതിൽ രാജീവ് ചന്ദ്രശേഖരറിന് അടിതെറ്റിയത് ആർ എസ് എസിന്‍റെ ആസൂത്രിത നീക്കത്തിൽ. ദേശീയ നേതൃത്വം വരെ ചെന്ന് ആർഎസ്എസ് നടത്തിയ നീക്കങ്ങളാണ് വി വി രാജേഷിന് വഴിയൊഴുകിയത്. വി മുരളീധരനും കെ സുരേന്ദ്രനുമാണ് നീക്കത്തിന് പിന്നിൽ പ്രവർത്തിച്ചത്. ദേശീയ നേതാക്കളുമായി ഇവർ ആശയവിനിമയം നടത്തി പാർട്ടി നേതാവ് തന്നെ പദവിയിൽ വരണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് നദ്ദയും ബി എൽ സന്തോഷുംതീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണ് ആർ ശ്രീലേഖയെ ഒഴിവാക്കിയത്. വെച്ചു നീട്ടിയ പദവി കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടതിന്‍റെ രോഷത്തിലാണ് ആർ ശ്രീലേഖ.ALSO READ; രാജീവ് ചന്ദ്രശേഖറിന് തിരിച്ചടി: ആർ ശ്രീലേഖ ഔട്ട്; തിരുവനന്തപുരത്ത് വി വി രാജേഷ് BJP മേയർ സ്ഥാനാർഥിതന്‍റെ പട്ടിക അംഗീകരിക്കാതെ വന്നതോടെ, മേയർ സ്ഥാനാർഥി പ്രഖ്യാപനം നടത്താൻ രാജീവ് ചന്ദ്രശേഖരൻ തയ്യാറായില്ല. തുടർന്നാണ് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. പറഞ്ഞുറപ്പിച്ച മേയർ സ്ഥാനാർഥി പദവി പോയതോടെ ആർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഡെപ്യൂട്ടി മേയർ പദവി ഏറ്റെടുക്കാതെ ശ്രീലേഖ വിട്ടുനിന്നു. ശ്രീലേഖയെ അനുനയിപ്പിച്ചാണ് നേതാക്കൾ വാർത്താ സമ്മേളനത്തിന് എത്തിച്ചത്.The post തിരുവനന്തപുരത്തെ ‍BJP മേയർ സ്ഥാനാർഥി: രാജീവ് ചന്ദ്രശേഖരറിന് അടിതെറ്റിയത് ആർഎസ്എസിന്‍റെ ആസൂത്രിത നീക്കത്തിൽ; കടുത്ത അതൃപ്തിയിൽ ആർ ശ്രീലേഖ appeared first on Kairali News | Kairali News Live.