ലോകപ്രശസ്ത മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്പോട്ടിഫൈയുടെ സംഗീതശേഖരത്തിൽ നിന്നും ദശലക്ഷക്കണക്കിന് ഗാനങ്ങൾ പൈറസി ഗ്രൂപ്പ് ചോർത്തി. ‘അന്നാസ് ആർക്കൈവ്‌സ്’ എന്ന ഹാക്കർ ഗ്രൂപ്പാണ് സ്പോട്ടിഫൈയിലെ ഏകദേശം 8.6 കോടി ഗാനങ്ങളും 25.6 കോടി ട്രാക്കുകളുടെ മെറ്റാഡാറ്റയും തങ്ങൾ പകർത്തിയതായി അവകാശപ്പെട്ട് രംഗത്തെത്തിയത്.സംഗീതത്തെ വരുംതലമുറയ്ക്കായി സംരക്ഷിക്കുന്നതിനായുള്ള ഒരു ‘ഡിജിറ്റൽ ആർക്കൈവ്’ നിർമ്മിക്കാനാണ് ഈ നീക്കമെന്നാണ് ഇവരുടെ വാദം. സ്പോട്ടിഫൈയിലെ മൊത്തം സ്ട്രീമിംഗിന്റെ ഭൂരിഭാഗവും ചോർത്തപ്പെട്ട ഗാനങ്ങളിൽ ഉൾപ്പെടുന്നു. ALSO READ : ‘ഉറക്കമേ… നീ എവിടെ?’; വേറിട്ട പ്രമേയവുമായി ഒരു മ്യൂസിക്കൽ ആൽബംസ്പോട്ടിഫൈയിലെ മൊത്തം സ്ട്രീമിംഗിന്റെ 99.6 ശതമാനവും ചോർത്തപ്പെട്ട പാട്ടുകളിൽ ഉൾപ്പെടുന്നുവെന്നാണ് ഇവരുടെ അവകാശവാദം.അതേസമയം, വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ച വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി സ്പോട്ടിഫൈ റദ്ദാക്കി. ALSO READ : ‘കളക്ഷൻ കണക്കുകൾ പുറത്ത് വിടുന്നതിനോട് യോജിപ്പില്ല; ലാഭനഷ്ടങ്ങൾ പരസ്യപ്പെടുത്തുന്നത് ഇൻഡസ്ട്രിയുടെ ഐക്യത്തെയും വളർച്ചയെയും ബാധിക്കും’: നിവിൻ പോളിഈ സുരക്ഷാ വീഴ്ച സാധാരണ ഉപയോക്താക്കളുടെ അക്കൗണ്ടുകളെയോ സ്വകാര്യ വിവരങ്ങളെയോ ബാധിക്കില്ലെന്നും കലാകാരന്മാരുടെ പകർപ്പവകാശം സംരക്ഷിക്കാൻ സുരക്ഷ കൂടുതൽ ശക്തമാക്കിയതായും കമ്പനി വ്യക്തമാക്കി.The post സ്പോട്ടിഫൈ പാട്ടുകൾ ചോർത്തി പൈറസി ഗ്രൂപ്പ്; 8 കോടിയിലധികം ഗാനങ്ങൾ ബാക്കപ്പ് ചെയ്തതായി അവകാശവാദം appeared first on Kairali News | Kairali News Live.