ഇന്ത്യ–ശ്രീലങ്ക വനിതാ ടി20 പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. ബൗളിംഗിലും ബാറ്റിംഗിലും സമഗ്ര ആധിപത്യം കാഴ്ചവെച്ച ഇന്ത്യൻ ടീം, ഇരുപ്രാവശ്യവും അനായാസ വിജയങ്ങളാണ് സ്വന്തമാക്കിയത്. വിക്കറ്റുകൾ കൂട്ടത്തോടെ വീഴ്ത്തിയ ബൗളിംഗ് യൂണിറ്റ് എതിരാളികളെ ചെറുസ്‌കോറുകളിൽ ഒതുക്കിയപ്പോൾ, ആ ലക്‌ഷ്യം അനായാസം പിന്തുടർന്ന് ബാറ്റർമാർ കരുത്ത് തെളിയിച്ചു. ആദ്യ ടി20യിൽ കണ്ട ചില ഫീൽഡിംഗ് പിഴവുകൾ രണ്ടാം മത്സരത്തിൽ ഇന്ത്യ തിരുത്തിയതോടെ, എതിരാളികൾക്ക് ശ്വാസം വലിക്കാൻ പോലും ആവാത്ത വിധം അവരെ ഇന്ത്യ പിടിച്ചുകെട്ടി.Also Read: തലസ്ഥാന നഗരിയിൽ ഇനി ക്രിക്കറ്റ് പൂരം; ഇന്ത്യ- ശ്രീലങ്ക വനിതാ ടി20 മൂന്നാം മത്സരം നാളെഅതേസമയം, ശ്രീലങ്കയ്ക്ക് ഇതുവരെ പരമ്പരയിൽ ഓർക്കാൻ ഒന്നുമില്ല. ചില ബാറ്റർമാർക്ക് നല്ല തുടക്കം ലഭിച്ചെങ്കിലും ആവശ്യമായ റൺസ് നേടാൻ കഴിഞ്ഞില്ല . നിരവധി മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ശ്രീലങ്കൻ ടീമിന്, ഈ പരമ്പര ഒരു പരിവർത്തനഘട്ടമാണ് . ഇന്ത്യൻ ക്യാമ്പിൽ പുതുമുഖമായ വൈഷ്ണവി ശർമ രണ്ടാം ടി20യിൽ 4 ഓവറിൽ 32 റൺസിനു 2 വിക്കറ്റ് നേടി ശ്രദ്ധ നേടി. പരമ്പരയുടെ തുടർ മത്സരങ്ങളിൽ മറ്റൊരു യുവതാരം ജി കമാലിനിക്കും അവസരം ലഭിക്കാനിടയുണ്ട്.ആദ്യ മത്സരത്തിൽ 69 റൺസും രണ്ടാം മത്സരത്തിൽ വേഗതയേറിയ 26 റൺസും നേടി മികച്ച ഫോമിലാണ് ജെമിമ റോഡ്രിഗസ്. ദീപ്തി ശർമ ഫിറ്റായാൽ ഇന്ത്യൻ ഇലവനിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്. ഇനി മത്സരം തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്കാണ് മാറുന്നത്. ഇന്ത്യൻ വനിതകൾ ഇതുവരെ ഇവിടെ ഒരു ഫോർമാറ്റിലും കളിച്ചിട്ടില്ല. എങ്കിലും ആത്മവിശ്വാസം നിറഞ്ഞ ഇന്ത്യ, മൂന്നാം മത്സരം കൂടി ജയിച്ച് അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ നിർണായക ലീഡ് നേടാൻ ഒരുങ്ങുകയാണ്.The post ശ്രീലങ്കയെതിരെ തിരുവനന്തപുരത്ത് പരമ്പര ജയം ലക്ഷ്യമിട്ട് ഇന്ത്യൻ പെൺപട appeared first on Kairali News | Kairali News Live.