ശബരിമല സ്വർണ മോഷണക്കേസ് പ്രതികളുമായുള്ള സോണിയ ഗാന്ധിയുടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ചോദ്യങ്ങൾക്ക് യുഡിഎഫിന് ഉത്തരമില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ചോദ്യങ്ങളിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉത്തരം പറയേണ്ടതുണ്ട്. യുഡിഎഫ് എന്തോ മറയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധി എങ്ങനെയാണ് ശബരിമല സ്വർണക്കവർച്ച കേസിൽ പ്രതികളുമായി കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. ആരാണ് അതിനുള്ള അപ്പോയിന്റ്മെന്റ് സംഘടിപ്പിച്ചു നൽകിയത് എന്ന ചോദ്യത്തിനും യുഡിഎഫ് കൺവീനർക്ക് ഉത്തരമില്ല. ആരുടെ നേതൃത്വത്തിലാണ് ആ കൂടിക്കാഴ്ച, എന്തായിരുന്നു കൂടിക്കാഴ്ചയിൽ ഉണ്ടായത്, എന്തിനു വേണ്ടിയായിരുന്നു കൂടിക്കാഴ്ച എന്ന ചോദ്യങ്ങൾക്ക് യുഡിഎഫ് കൺവീനർ ഉത്തരം പറയേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ALSO READ; തിരുവനന്തപുരത്തെ ‍BJP മേയർ സ്ഥാനാർഥി: രാജീവ് ചന്ദ്രശേഖരറിന് അടിതെറ്റിയത് ആർഎസ്എസിന്‍റെ ആസൂത്രിത നീക്കത്തിൽ; കടുത്ത അതൃപ്തിയിൽ ആർ ശ്രീലേഖകർണാടകയിൽ നടന്ന ബുൾഡോസർ രാജിലും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. 30 വർഷത്തോളമായി ആളുകൾ താമസമുള്ള കുടിലുകൾ തകർത്തു. ബുൾഡോസറിലൂടെ പിന്നോക്ക മേഖലയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കടന്നാക്രമണം നടക്കുകയാണ്. ഉത്തരേന്ത്യൻ സ്റ്റൈലിലുള്ള കടന്നാക്രമണം ദക്ഷിണേന്ത്യയിലും കോൺഗ്രസ് കൊണ്ടു വരുന്നതായി അദ്ദേഹം വിമർശിച്ചു.The post പോറ്റിയും ഗോവർദ്ധനുമായുള്ള സോണിയ ഗാന്ധിയുടെ കൂടിക്കാഴ്ച: ‘ചോദ്യങ്ങളിൽ UDF കൺവീനർക്ക് ഉത്തരമില്ലാത്തതിൽ ദൂരൂഹത; യുഡിഎഫ് എന്തോ മറയ്ക്കാൻ ശ്രമിക്കുന്നു’ – എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.