കോഴിക്കോട് | താമരശ്ശേരി ചുങ്കത്ത് യുവാവിനെ ധനകാര്യസ്ഥാപനവുമായി ബന്ധപ്പെട്ട സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചു. അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാനാ(41)ണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രി 7.45ഓടെയായിരുന്നു സംഭവം. ഫോണിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് ആക്രമണമെന്നാണ് വിവരം.സംഭവത്തില്‍ സ്വകാര്യ ധനകാര്യസ്ഥാപന ജീവനക്കാരനായ നരിക്കുനി പാറന്നൂര്‍ പാവട്ടിക്കാവുമീത്തല്‍ നിതിന്‍ (28), ഒപ്പമുണ്ടായിരുന്ന കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂര്‍ കൊയപ്പുറത്ത് അഭിനന്ദ് (28), എരഞ്ഞിക്കല്‍ മുന്നുക്കണ്ടത്തില്‍ ടി പി അഖില്‍ (27) എന്നിവരെ താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തു.സ്വകാര്യ ധനകാര്യസ്ഥാപനം വഴി 36,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ അബ്ദുറഹ്മാന്‍ വാങ്ങിയിരുന്നു. ഇതിന്റെ മൂന്നാമത്തെ അടവായ 2,302 രൂപ കഴിഞ്ഞദിവസം അടയ്‌ക്കേണ്ടതായിരുന്നു. ഇത് മുടങ്ങിയതിന്റെ പേരിലാണ് അക്രമമെന്ന് പരാതിയില്‍ പറയുന്നു.