വാളയാര്‍ ആള്‍ക്കൂട്ടക്കൊല: പോലീസ് ചോദ്യം ചെയ്യലിനു ശേഷം പ്രതികള്‍ തിരികെ ജയിലില്‍

Wait 5 sec.

പാലക്കാട് | വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസില്‍ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിരുന്ന പ്രതികളെ ജയിലിലേക്ക് തിരികെ അയച്ചു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ഇവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് മടക്കിയയച്ചത്.പാമ്പാംപള്ളം അട്ടപ്പള്ളം കല്ലങ്കാട് അനു (38), മഹാളികാട് പ്രസാദ് (34), മഹാളികാട് മുരളി (38), കിഴക്കേ അട്ടപ്പള്ളം അനന്തന്‍ (55), കിഴക്കേ അട്ടപ്പള്ളം വിനിതാ നിവാസില്‍ വിപിന്‍ (30) എന്നീ അഞ്ചുപേരെയാണ് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) പാലക്കാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-ഒന്നില്‍ ഹാജരാക്കിയത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു നടപടി.എട്ട് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. റിമാന്‍ഡില്‍ കഴിയുന്ന മറ്റു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം ഉടന്‍ നടപടി സ്വീകരിക്കും. ഈമാസം 17ന് വൈകിട്ടാണ് ഛത്തിസ്ഗഢ് സ്വദേശി രാംനാരായണ്‍ ഭാഗേല്‍ (31) ഒരുസംഘമാളുകളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി മരിച്ചത്.