മുഖ്യമന്ത്രിയും സ്വർണകൊള്ളക്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതിൽ കോൺഗ്രസ് നേതാവ് എൻ സുബ്രമണ്യൻ്റെ വാദങ്ങൾ കള്ളമെന്ന് തെളിയുന്നു. പ്രചരിപ്പിച്ചത് എഐ നിർമ്മിത ഫോട്ടോയാണെന്ന് കണ്ടെത്തിയതായാണ് സൂചന.എൻ സുബ്രമണ്യൻ ഈ ഫോട്ടോ പിന്നീട് ഫേസ്ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്തു. ഡിലീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ സുബ്രഹ്മണ്യൻ്റെ എഡിറ്റ് ഹിസ്റ്ററിയിൽ വ്യക്തമാണ്. ഫോട്ടോ വിവാദമായതിന് ശേഷം ഫേസ് ബുക്കിൽ നിന്ന് കിട്ടിയതെന്ന് കുട്ടിച്ചേർത്തു. ഇന്നലെ വീട്ടിൽ പരിശോധന നടത്തിയ ശേഷം സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തിരുന്നു.Also read; മുഖ്യമന്ത്രിയുടേയും ഉണ്ണികൃഷ്ണൻ പോറ്റിയുടേയും വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ; നടപടി പൊലീസ് പരിശോധനയ്ക്ക് പിന്നാലെഅപ്പോഴും വ്യാജമല്ല ഫോട്ടോയെന്ന് പറഞ്ഞ് പൊലീസിനെ കബളിപ്പിക്കുകയായിരുന്നു സുബ്രഹ്മണ്യൻ. ശബരിമല സ്വർണക്കേസിൽ കോൺഗ്രസിൻ്റെ ബന്ധങ്ങൾ പുറത്ത് വരുന്നതിന് പിന്നാലെയാണ് വ്യാജ ഫോട്ടോ പ്രചരിപ്പിച്ചത്. ഇതിനെതിരെ പൊലിസിൽ കേസ് കൊടുത്തിരുന്നു. ഇതിന് പിന്നിലുള്ളവരേയും കണ്ടെത്താനാണ് പൊലീസിൻ്റെ നീക്കം. സംഭവത്തിൽ അന്വേഷണം നടന്ന് വരികയാണ്. സുബ്രഹ്മണ്യൻ ചെയ്തത് ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.The post മുഖ്യമന്ത്രിയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസ്; എൻ സുബ്രഹ്മണ്യൻ്റെ വാദങ്ങൾ കളളമെന്ന് തെളിയുന്നു appeared first on Kairali News | Kairali News Live.