കാലാവധി അവസാനിക്കും വരെ ഓഫീസ് ഉപയോ​ഗിക്കാൻ അവകാശം ഉണ്ട്, കൗൺസിലർ ബുൾഡോസർ രാജ് മാതൃക തുടരുന്നതായും വികെ പ്രശാന്ത് എംഎൽഎ

Wait 5 sec.

വികെ പ്രശാന്ത് എംഎൽഎയുടെ ഓഫീസായി പ്രവർത്തിക്കുന്ന മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ശാസ്തമംഗലം കൗൺസിലർ ശ്രീലേഖ. കഴിഞ്ഞദിവസം രാവിലെയാണ് ഓഫീസ് ഒഴിയണമെന്ന ആവശ്യവുമായി ശ്രീലേഖ എംഎൽഎ വി കെ പ്രശാന്തിനെ നേരിട്ട് വിളിച്ചത്.സൗകര്യക്കുറവുണ്ട് എന്നതായിരുന്നു കൗൺസിലർ പറ‍ഞ്ഞ കാരണം. മുറി ഒഴിയാൻ നിയമപരമായി ചില കാര്യങ്ങൾ ഉണ്ട്. കൗൺസിലർ ബുൾഡോസർ രാജ് പോലെയുള്ള വേറൊരു മാതൃക യാണ് ഈ കാര്യത്തിൽ എടുത്തിരിക്കുന്നത്. മാർച്ച്‌ 31 വരെ മുറി ഉപയോ​ഗിക്കാൻ വാടക കരാർ പ്രകാരം അവകാശം ഉണ്ടെന്നും വി കെ പ്രശാന്ത് എംഎൽഎ പറഞ്ഞു. ഇത് ശരിയായ രീതി അല്ല, എന്നാൽ കൗൺസിലർക്ക് ഏതെങ്കിലും രീതിയിലുള്ള പ്രയാസം ഉണ്ടെങ്കിൽ അത് പരിശോധിക്കും. Also read : മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ വിടവാങ്ങിഇതുവരെ ബുദ്ധിമുട്ട് പറയാത്ത ഒരിടത്തെക്കുറിച്ചാണ് ഇപ്പോൾ പ്രശ്നം ഉന്നയിക്കുന്നത്. ഇതിന് പിന്നിൽ രാഷ്ട്രീയ താല്പര്യമുണ്ട്. ശ്രീലേഖ ഒറ്റയ്ക്ക് എടുത്ത തീരുമാനം ആകില്ല. ബന്ധപ്പെട്ട ആളുകളുമായി തീരുമാനിച്ചിട്ടുണ്ടാകും എന്നും എംഎൽഎ പറഞ്ഞു. എന്തായാലും കാലാവധി കഴിയുംവരെ ഒഴിയില്ല,അതിനുമുൻപ് ഒഴിയണമെന്ന് കൗൺസിൽ തീരുമാനം വന്നാൽ തീരുമാനിക്കാം എന്നും സ്ഥലം മുഴുവൻ കയ്യടക്കി എന്ന് പറയുന്നതിൽ എന്താണ് മറുപടി പറയേണ്ടത് എന്നും വികെ പ്രശാന്ത് കൂട്ടിച്ചേർത്തു.The post കാലാവധി അവസാനിക്കും വരെ ഓഫീസ് ഉപയോ​ഗിക്കാൻ അവകാശം ഉണ്ട്, കൗൺസിലർ ബുൾഡോസർ രാജ് മാതൃക തുടരുന്നതായും വികെ പ്രശാന്ത് എംഎൽഎ appeared first on Kairali News | Kairali News Live.