2026 അണ്ടർ 19 ഏകദിന വേൾഡ്കപ്പ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ടീമിൽ ഇടം പിടിച്ച് മലയാളികളായ ആരോൺ ജോർജ്ജും, മുഹമ്മദ്ദ് ഈനാനും. ആയുഷ് മാത്രെയാണ് പതിനഞ്ചങ്ക ടീമിനെ നയിക്കുന്നത്. വിയാൻ മൽഹോത്രയാണ് വൈസ് ക്യാപ്റ്റൻ. ലോകകപ്പ് ടീമിനൊപ്പം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനേയും പ്രഖ്യാപിച്ചു. മാത്രെയും മൽഹോത്രയും പര്യടനത്തിന്റെ ഭാഗമായുണ്ടാകില്ല. പകരം ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയും വൈസ് ക്യാപ്റ്റൻ ആരോൺ ജോർജ്ജുമായിരിക്കും. സിംബാബാവേയിലും നമീബിയയിലുമായി ജനുവരി 15 മുതലാണ് അണ്ടര്‍ 19 പുരുഷ ലോക കപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ ആരംഭിക്കുക. Also read : അണ്ടർ 19 വേൾഡ് കപ്പിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി വൈഭവ് സൂര്യവംശി ; 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐആരോണ്‍ വലങ്കൈയ്യന്‍ ബാറ്ററാണ്. അടുത്തിടെ ദുബായില്‍ നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പിലും ആരോണ്‍ കളിച്ചിരുന്നു. അര്‍ദ്ധസെഞ്ച്വറികളില്‍ ഹാട്രിക് നേടി തന്‍റെ ആദ്യ കളിയില്‍ തന്നെ ആരോണ്‍ കാണികളെ വിസ്മയിപ്പിച്ചിരുന്നു. രാജ്യാന്തര മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള മൊഹമ്മദ് ഈനാന്‍ ഓള്‍ റൗണ്ട് മികവിലാണ് ഇത്തവണ ലോകകപ്പ് ടീമില്‍ ഇടം കണ്ടത്. വലങ്കൈയന്‍ ബാറ്ററും ലെഗ്സ്പിന്നറുമായ എനാന്‍ ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്ക് വേണ്ടി കളിക്കുന്ന താരമാണ് ക്യാപ്റ്റനായ ആയുഷ് മത്രെ. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടിയാണ് കളിക്കുന്നത്. ആരോൺ ജോർജ്ജ് കോട്ടയം സ്വദേശിയും, ഈനാൻ തൃശ്ശൂർ സ്വദേശിയുമാണ്.The post ഈനാനും ആരോണും; അണ്ടർ 19 ഏകദിന വേൾഡ്കപ്പ് ടീമിലെ മലയാളിത്തിളക്കം appeared first on Kairali News | Kairali News Live.