ഇന്ത്യൻ നാഷണൽ കോൺഗ്രസ്: 140 വർഷങ്ങളുടെ ചരിത്രപാത

Wait 5 sec.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ന് 140 വയസ്സ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കുവഹിച്ച കോൺഗ്രസ്, ദീർഘകാലം രാജ്യത്തിന്റെ ഭരണചക്രം നയിച്ച ശേഷമാണ് നിലവിൽ പ്രതിപക്ഷ രാഷ്ട്രീയത്തിലേക്ക് മാറിയത്. നഷ്ടപ്പെട്ട പ്രതാപം തിരികെ നേടാൻ ജനകീയ മുന്നേറ്റങ്ങളിലൂടെ പാർട്ടി ശ്രമം ശക്തമാക്കുകയാണ്.1885 ഡിസംബർ 28ന് അലൻ ഒക്ടാവിയൻ ഹ്യൂമിന്റെ നേതൃത്വത്തിൽ മുംബൈയിൽ രൂപംകൊണ്ട കോൺഗ്രസ്, പിന്നീട് സ്വരാജ് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങി. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ അഹിംസാപരമായ സമരങ്ങളിലൂടെ കോൺഗ്രസ് സ്വാതന്ത്ര്യസമരത്തിന്റെ മുഖമായി മാറി.സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങൾ, സാമ്പത്തിക നയങ്ങൾ, വിദേശബന്ധങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിൽ കോൺഗ്രസ് നിർണായക പങ്ക് വഹിച്ചു. നെഹ്റുവിയൻ വികസന കാഴ്ചപ്പാടുകളിലൂടെയും തുടർന്നുള്ള കോൺഗ്രസ് നേതാക്കളുടെയും നേതൃത്വത്തിലൂടെയും രാജ്യം മുന്നേറി. വെല്ലുവിളികൾക്കിടയിലും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ കോൺഗ്രസിന്റെ സ്ഥാനമവിസ്മരണീയമാണ്.The post ഇന്ത്യൻ നാഷണൽ കോൺഗ്രസ്: 140 വർഷങ്ങളുടെ ചരിത്രപാത appeared first on ഇവാർത്ത | Evartha.