പത്തനംതിട്ട | ചവിട്ടുന്നതിനിടെ സൈക്കിള്‍ നിയന്ത്രണം വിട്ട് വീടിന്റെ ചുവരിലിടിച്ച് പതിനാലുകാരന് ദാരുണാന്ത്യം. പത്തനംതിട്ട ഇലന്തൂരിലാണ് സംഭവം. ഇടപ്പരിയാരം സ്വദേശി, ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ഭവന്ത് ആണ് മരിച്ചത്.കുത്തനെയുള്ള ഇറക്കത്തില്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് മുമ്പിലെ വീടിന്റെ ഗേറ്റ് തകര്‍ത്ത ശേഷം ഭിത്തിയില്‍ ഇടിക്കുകയായിരുന്നുഅപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായ ഭവന്തിനെ സമീപവാസികള്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഭവന്ത്. സംസ്‌കാരം നാളെ ഉച്ചക്കു ശേഷം രണ്ടിന്.