മനാമ: ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിൽ നടന്നുവരുന്ന ‘കോഴിക്കോട് ഫെസ്റ്റി’ന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 26 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 1:30 വരെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് രക്തദാന ക്യാമ്പ് നടക്കുക. ജീവകാരുണ്യ സന്നദ്ധ സേവനത്തിന്റെ ഭാഗമായി നടക്കുന്ന ഉദ്യമത്തിലേക്ക് രക്തദാന തല്പരരായ മുഴുവൻ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അഭ്യർത്ഥിച്ചു.കൂടുതൽ വിവരങ്ങൾക്ക് വാജിദ് എം (3536 7735), റഷീദ് മുയിപ്പോത് (3936 7177) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.The post ഒഐസിസി കോഴിക്കോട് ഫെസ്റ്റ്: രക്തദാന ക്യാമ്പ് നാളെ (ഡിസംബർ 26) appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.