മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ വ്യാജ പോസ്റ്റ്; കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെതിരെ കേസ്

Wait 5 sec.

കോൺഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന എൻ സുബ്രഹ്മണ്യനെതിരെ കേസ്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ വ്യാജ പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനാണ് ചേവായൂർ പൊലീസ് കേസ് എടുത്തത്. മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്തിടപ‍ഴകുന്ന രീതിയിലുള്ള എഐ നിർമ്മിത ചിത്രമടങ്ങിയ പോസ്റ്റാണ് പങ്കുവെച്ചത്.അതേസമയം ശബരിമല സ്വർണമോഷണ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും സോണിയ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിൽ വെട്ടിലായി കോൺഗ്രസ്. കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയവർക്ക് ഉത്തരവാദിത്വമുണ്ടെന്ന് കോണ്ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. അതേസമയം, താനല്ല കൂടിക്കാഴ്ചയ്ക്ക് സമയം നൽകിയതെന്ന് പറഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്തെത്തി.ALSO READ; ‘സോണിയ ഗാന്ധിയുടെ വീട്ടിലെ ഏത് ചടങ്ങിന് പോറ്റി പോയി? യുഡിഎഫ് കൺവീനർ എന്തിന് കൂടെ പോയി? മറുപടിയുണ്ടോ?’: വെല്ലുവിളിച്ച് അഡ്വ. കെ. അനിൽകുമാർമുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് പോലും ലഭിക്കാതിരുന്ന സന്ദർശനാവസരം പോറ്റിയെപ്പോലെ ഒരാൾക്ക് എങ്ങനെ ലഭിച്ചു എന്ന ചോദ്യത്തിനും യുഡിഎഫ് കൺവീനർക്ക് കൃത്യമായ മറുപടി നൽകാനായില്ല.  ചോദ്യങ്ങളിൽ UDF കൺവീനർക്ക് ഉത്തരമില്ലാത്തതിൽ ദൂരൂഹതയുണ്ടെന്നും യുഡിഎഫ് എന്തോ മറയ്ക്കാൻ ശ്രമിക്കുകയാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.The post മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ വ്യാജ പോസ്റ്റ്; കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെതിരെ കേസ് appeared first on Kairali News | Kairali News Live.