ശ്രീലങ്കയ്ക്ക് തിരിച്ചുവരാനാകുമോ? മധ്യനിരയിൽ ആശങ്കയെന്ന് ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടു

Wait 5 sec.

ട്വന്റി-20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ശ്രീലങ്ക പരാജയം രുചിച്ചതാണ്. നാളെ കാര്യവട്ടത്താണ് ഇന്ത്യ – ശ്രീലങ്ക വനിതാ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട സാഹചര്യത്തിൽ ടീം കൂടുതൽ മെച്ചപ്പെടാനുണ്ടെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടു പറഞ്ഞു.ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ പുരോഗതി ആവശ്യമാണെന്നാണ് ശ്രീലങ്കൻ ക്യാപ്റ്റൻ പറയുന്നത്. ​മധ്യനിര ബാറ്റിങ്ങിൽ നിലവിൽ ചില പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ അവർ കാര്യവട്ടത്തെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണ് എന്നത് ടീമിന് പ്രതീക്ഷ നൽകുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. അവസാന മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്താനാകുമെന്ന വിശ്വാസത്തിലാണ് ശ്രീലങ്കൻ ടീം.ALSO READ: ‘ട്വന്റി-20 ലോകകപ്പ് ലക്ഷ്യം’: ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർഅതേസമയം കടുത്ത വിജയ പ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണ് ഇന്ത്യൻ ടീം. ഏകദിന ക്രിക്കറ്റിൽ ലോക ചാമ്പ്യന്മാരായ ശേഷം ഇന്ത്യൻ ടീം നിലനിർത്തുന്ന സ്ഥിരതയാർന്ന പ്രകടനം സന്തോഷകരമാണെന്ന് മുഖ്യ പരിശീലകൻ അമോൽ മജൂംദാർ പറഞ്ഞു. വരാനിരിക്കുന്ന ട്വന്റി-20 വനിതാ ലോകകപ്പിനുള്ള ഒരുക്കമായാണ് ഇന്ത്യ-ശ്രീലങ്ക പരമ്പരയെ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ഇന്ത്യ വിജയിച്ചെങ്കിലും ശ്രീലങ്കയെ നിസാരമായി കാണുന്നില്ലെന്നും മജൂംദാർ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു.The post ശ്രീലങ്കയ്ക്ക് തിരിച്ചുവരാനാകുമോ? മധ്യനിരയിൽ ആശങ്കയെന്ന് ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടു appeared first on Kairali News | Kairali News Live.