ജീവനക്കാർക്ക് ബോണസ് നൽകുന്നതിനെക്കുറിച്ച് നമ്മൾ എല്ലാപേരും കേട്ടിട്ടുണ്ട്. എന്നാൽ കമ്പനി വിറ്റ് കിട്ടിയ കോടികൾ ബോണസായി നൽകിയെന്നു കേട്ടാലോ. കോർപ്പറേറ്റ് കേന്ദ്രീകൃതമായ ഈ ലോകത്തിൽ ഇങ്ങനെയൊരു വാർത്ത കേൾക്കുമ്പോൾ ആകാംഷ തോന്നുന്നുണ്ടല്ലേ. ഈ അപൂർവ്വസംഭവം നടന്നത് അമേരിക്കയിലാണ്. ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് എൻക്ലോഷറുകൾ നിർമ്മിക്കുന്ന ഹൈബ്രിബോണ്ട് എന്ന കമ്പനിയുടെ സിഇഒ ഗ്രാം വാക്കറാണ് ഈ അത്യപൂർവ്വമായ ഉദാരമനസ്കത കാണിച്ചത്. വിശ്വാസത്തിനും കഠിനപ്രയത്നത്തിനുമുള്ള ആദരമായാണ് 46-കാരനായ വാക്കർ തന്റെ ജീവനക്കാർക്കാരെപ്പോലും അതിശയിപ്പിച്ച് കൊണ്ട് ആനുകൂല്യം പ്രഖ്യാപിച്ചത്. Also read : ഓരോ സെക്കൻഡിലും 3 ബിരിയാണി! ഇന്ത്യക്കാരുടെ ഇഷ്ടവിഭവങ്ങളുടെ പട്ടിക പുറത്തുവിട്ട് സ്വിഗ്ഗികമ്പനി വിൽക്കാൻ തീരുമാനം എടുത്തപ്പോൾതന്നെ കിട്ടുന്ന തുകയുടെ 15% ജീവനക്കാർക്ക് നൽകാനായി മാറ്റി വയ്ക്കാൻ വാക്കർ തീരുമാനിച്ചിരുന്നു. ഈ നിബന്ധന വാങ്ങുന്നവർ കൂടി അംഗീകരിച്ച ശേഷമാണ് വിൽപ്പനയ്ക്ക് തയ്യാറായത്. ജൂൺ മാസത്തിൽ, ഓരോ ജീവനക്കാരനും ശരാശരി 4.43 ലക്ഷം ഡോളർ വീതം ലഭിക്കുന്ന തരത്തിലുള്ള ബോണസ് വിതരണം ആരംഭിച്ചു. ഈ തുക അഞ്ചു വർഷങ്ങളിലായി ഘട്ടംഘട്ടമായി നൽകുന്നതാണ്. ജീവനക്കാരിലൊരാളായ ലെസിയ കീ വാക്കറിനോടുള്ള കടപ്പാടും നന്ദിയും രേഖപ്പെടുത്തി. 1995-ൽ, 21-ാം വയസ്സിലാണ് കീ ഫൈബ്രിബോണ്ടിൽ ജോലിയിൽ പ്രവേശിച്ചത്.The post കമ്പനി വിറ്റ 2,100 കോടി ബോണസ് ജീവനക്കാർക്ക് നൽകി സിഇഒ ; ഇത് വിശ്വാസത്തിനും കഠിനപ്രയത്നത്തിനും നൽകുന്ന ആദരമെന്ന് മറുപടി appeared first on Kairali News | Kairali News Live.