എംഎൽഎ ഓഫീസ് ഒഴിയാൻ പറഞ്ഞ സംഭവത്തിൽ ശ്രീലേഖയുടെ നടപടി അല്പത്തരമെന്ന് മന്ത്രി ജി ആർ അനിൽ

Wait 5 sec.

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായ ആർ ശ്രീലേഖ വികെ പ്രശാന്ത് എംഎൽഎ യോട് ഓഫീസ് ഒഴിയണം എന്ന് പറഞ്ഞ ആർ ശ്രീലേഖയുടെ നടപടി അല്പത്തരമാണെന്ന് മന്ത്രി ജിആർ അനിൽ. ജനപ്രതിനിധികളുടെ ഭാ​ഗത്തുനിന്നും അത്തരത്തിൽ ഒരു നടപടി ശരിയായില്ലയെന്നും മന്ത്രി പറഞ്ഞു.ശ്രീലേഖയെ അനുകൂലിച്ചുള്ള ശബരീനാഥിന്റെ പ്രതികരണം പരസ്പര സഹായത്തിന്റെതാണോ എന്ന് അറിയില്ലയെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് എംഎൽഎ യായ വികെ പ്രശാന്ത് ഓഫീസ് ഒഴിഞ്ഞ് നൽകണമെന്ന് കൗൺസിലർ ആർ ശ്രീലേഖ എഎൽഎ യെ ഫോണിൽ വിളിച്ച് അറിയിച്ചത്. കൗൺസിലറുടെ ഓഫീസിന് സൗകര്യമില്ലെന്ന കാരണമാണ് ഇതിന് കൗൺസിലർ പറഞ്ഞിരുന്നത്.Also read; ‘ആര്‍ ശ്രീലേഖയുടെ ആവശ്യം ജനാധിപത്യ വിരുദ്ധം, എന്ത് അധികാരമാണുള്ളത്’: മന്ത്രി വി ശിവൻകുട്ടിഎന്നാൽ എംഎൽഎ ഓഫീസിൻ്റെ വാടക കരാർ അവസാനിക്കാത്ത ഘട്ടത്തിൽ ഓഫീസ് ഒഴിയാൻ തയ്യാറല്ലെന്ന് എംഎൽഎ വ്യക്തമാക്കിയിരുന്നു. കൗൺസിലറായ ആർ ശ്രീലേഖ എംഎൽഎ യോട് മാറികക്കൊടുക്കാൻ പറഞ്ഞതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് സമൂഹത്തിൻ്റെ വിവധ ഭാ​ഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു.The post എംഎൽഎ ഓഫീസ് ഒഴിയാൻ പറഞ്ഞ സംഭവത്തിൽ ശ്രീലേഖയുടെ നടപടി അല്പത്തരമെന്ന് മന്ത്രി ജി ആർ അനിൽ appeared first on Kairali News | Kairali News Live.