മെക്സിക്കോയുടെ തെക്ക് പടിഞ്ഞാറൻ സംസ്ഥാനമായ ഒക്സാക്കയിൽ ട്രെയിൻ പാളം തെറ്റി 13 പേർ മരിച്ചു, 98-ലധികം പേർക്ക് പരുക്ക്. മെക്സിക്കോ ഉൾക്കടലിനും പസഫിക് സമുദ്രത്തിനുമിടയിൽ സർവ്വീസ് നടത്തുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ട്രെയിൻ 241 യാത്രക്കാരും 9 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. നിസാണ്ട പട്ടണത്തിന് സമീപം എത്തിയപ്പോഴാണ് പാളം തെറ്റിയത്. സംഭവത്തിൽ അന്വഷണം ആരംഭിച്ചതായി മെക്സിക്കോ അറ്റോർണി ജനറൽ പറഞ്ഞു. പരുക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബൗം അറിയിച്ചു. നാവിക സേനാ സെക്രട്ടറി ഉൾപ്പെടെ അപകടസ്ഥലം സന്ദർശിച്ചു. Also read : ന്യൂജഴ്സിയിൽ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു, മറ്റൊരാൾക്ക് പരുക്കേറ്റുപസഫിക് തീരത്തുള്ള സലിന ക്രൂസ് തുറമുഖത്തെയും ഗൾഫ് തീരത്തെ കോഅറ്റ്സാക്കോആൽകോസ് നഗരത്തെയും ബന്ധിപ്പിക്കുന്ന ഇന്ററോഷ്യാനിക് ആണ് അപകടത്തിലായത്. രണ്ട് ലോക്കോമോട്ടീവ്സും, 4 പാസ‍ഞ്ചർ കാറുകളും ഉള്ളതായി നാവിക സേന പറഞ്ഞു. മെക്സിക്കോയിൽ റെയിൽവേ ഓപ്പറേറ്റ് ചെയ്യുന്നത് നേവിയാണ്. ഒക്സാക്ക ഗവർണ്ണർ സലോമോൻ ഹാരാ ക്രൂസ് അപകടത്തിൽ ദുഖം രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ടവർക്ക് സഹായം നൽകുന്നതിനായി ഫെഡറൽ ഏജൻസിയുമായി ചേർന്ന് സംസ്ഥാന ഭരണകൂടം പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ട് വർഷം മുൻപാണ് തെക്കൻ മെക്സിക്കോയിൽ യാത്ര ചരക്ക് സർവീസുകൾ വ്യാപിപ്പിക്കുകയും പ്രദേശത്തിന്റെ സാമ്പത്തിക വികസനം ഉത്തേജിപ്പിക്കുന്നതും ലക്ഷ്യമിട്ട് ഈ ട്രെയിൻ സർവീസ് കൊണ്ട് വന്നത്. ഇത് മുൻ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപസ് ഒബ്രാഡോർ കൊണ്ടുവന്ന പദ്ധതിയായിരുന്നു.The post മെക്സിക്കോയിൽ ട്രെയിൻ പാളം തെറ്റി 13 പേർ മരിച്ചു, 98-ലധികം പേർക്ക് പരുക്ക് appeared first on Kairali News | Kairali News Live.