മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; മാറിമറിയുന്ന മഹാരാഷ്ട്ര രാഷ്ട്രീയം

Wait 5 sec.

സംസ്ഥാനത്തെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. സഖ്യങ്ങളും മുന്നണികളും മാറിമറിഞ്ഞ് രൂപപ്പെടുമ്പോൾ, അധികാര രാഷ്ട്രീയത്തിൽ പുതിയ സൂചനകളാണ് പുറത്തുവരുന്നത്. ജനുവരി 15നാണ് വോട്ടെടുപ്പ്. 16ന് ഫലപ്രഖ്യാപനം.മുനിസിപ്പൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകളാണ് പുരോ​ഗമിക്കുന്നത്. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ രാജ് താക്കറെയും ഉദ്ധവ് താക്കറെയും കൈകോർക്കുമ്പോൾ മറുവശത്ത് പ്രകാശ് അംബേദ്കറുടെ വഞ്ചിത് അഘാഡിയുമായി കോൺഗ്രസും സഖ്യം പ്രഖ്യാപിച്ചു.പൂനെയിലും പിംപ്രി-ചിഞ്ച്‌വാഡിലുമാണ് ഏറ്റവും ശ്രദ്ധേയമായ നീക്കങ്ങൾ. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ അജിത് പവാർ വിഭാഗവും ശരദ് പവാർ വിഭാഗവും തമ്മിൽ സഖ്യസാധ്യത ഉയർന്നിരിക്കുകയാണ്. പിംപ്രി-ചിഞ്ച്‌വാഡിൽ രണ്ട് എൻസിപികളും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പ്രഖ്യാപിച്ചു.ALSO READ: ‘സൂപ്പർ മുഖ്യമന്ത്രി ചമയുന്നു’; കെ.സി വേണുഗോപാലിനും കോൺഗ്രസ് ഹൈക്കമാൻഡിനുമെതിരെ കർണാടക ബിജെപി‘കുടുംബത്തെ വീണ്ടും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്’ എന്ന അജിത് പവാറിന്റെ സൂചനാ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. ഇതിനിടെ, ബാരാമതിയിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ ഓഫ് എക്സലൻസ് ഉദ്ഘാടന ചടങ്ങിൽ ശരദ് പവാറും അജിത് പവാറും ഉൾപ്പെടെ പവാർ കുടുംബത്തിലെ പ്രധാന നേതാക്കൾ ഒരേ വേദിയിൽ എത്തിയത് രാഷ്ട്രീയ സൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്. മുനിസിപ്പൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സഖ്യ രാഷ്ട്രീയത്തിലെ ഈ മാറ്റങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിദിശ തന്നെ മാറ്റുമോ എന്ന് കണ്ടറിയേണ്ടതാണ്.The post മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; മാറിമറിയുന്ന മഹാരാഷ്ട്ര രാഷ്ട്രീയം appeared first on Kairali News | Kairali News Live.