ബിജെപിക്കൊപ്പം പോകില്ല; മറ്റത്തൂരിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ് അംഗങ്ങൾ

Wait 5 sec.

മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ്–ബിജെപി സഖ്യവിവാദത്തിൽ നാടകീയ സംഭവവികാസങ്ങൾ തുടരുകയാണ്. ബിജെപി പിന്തുണയോടെ രൂപപ്പെട്ട ഭരണസമിതിയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് രണ്ട് മുൻ കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയതോടെ യുഡിഎഫ് ക്യാമ്പ് കൂടുതൽ പ്രതിരോധത്തിലായി.കോൺഗ്രസ് പ്രവർത്തകരുടെ വോട്ടുകൾ നേടി വിജയിച്ച തങ്ങൾക്ക് വർഗീയ ശക്തിയായ ബിജെപിയെ പിന്തുണയ്ക്കാൻ കഴിയില്ലെന്നാണ് രാജിവെച്ച അംഗങ്ങളുടെ നിലപാട്. പ്രാദേശിക നേതൃത്വത്തിന്റെ താൽപ്പര്യങ്ങളാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്നും, ബിജെപിയുമായി ഏതൊരു ബന്ധവും അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷമാണ് ഈ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് അറിഞ്ഞതെന്ന് പഞ്ചായത്തംഗം അക്ഷയ് വെളിപ്പെടുത്തി.അതേസമയം, കോൺഗ്രസ് നേതൃത്വത്തിനുള്ളിലെ ഭിന്നത ഇപ്പോഴും തുടരുകയാണ്. അംഗങ്ങൾ രാജിവെക്കില്ലെന്നും ബിജെപിയുമായി സഹകരിക്കുമെന്നുമാണ് ഡിസിസി ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സിപിഐഎമ്മിനോടുള്ള വൈരാഗ്യം മൂലമാണ് ബിജെപി കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണച്ചതെന്നും, ഡിസിസി അധ്യക്ഷൻ വിപ്പ് നൽകിയെന്ന ആരോപണം അസത്യമാണെന്നും അദ്ദേഹം പറഞ്ഞു.The post ബിജെപിക്കൊപ്പം പോകില്ല; മറ്റത്തൂരിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ് അംഗങ്ങൾ appeared first on ഇവാർത്ത | Evartha.