കഴിഞ്ഞ ദിസവം കോൺഗ്രസ് അംഗങ്ങൾ വിട്ടു നിന്നത് കാരണം അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കാത്ത കോട്ടയത്തെ എരുമേലി ഗ്രാസപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം എൽഡിഎഫിവന്. സിപിഐഎമ്മിലെ അമ്പിളി സജീവനാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. 24 അംഗങ്ങളുള്ള പഞ്ചായത്തിൽ 9 പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഇതിൽ 7 വോട്ടുകൾ അമ്പിളിക്കും 2 വോട്ട് ബിജെപി സ്ഥാനാർത്ഥി കെ കെ രാജനും കിട്ടി.ആകെയുള്ള 24 അംഗങ്ങളിൽ 14 യുഡിഎഫ് അംഗങ്ങളും 1 സ്വതന്ത്രനും ഇന്ന് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. പട്ടികവർഗ സംവരണമാണ് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം എന്നാൽ യുഡിഎഫിന് ഈ വിഭാഗത്തിൽ നിന്ന് പഞ്ചായത്ത് അംഗം ഇല്ലാതിരുന്നതാണ് കഴിഞ്ഞ ദിവസം മാറി നിൽക്കാൻ കാരണമായത്.Also read; പുല്ലൂർ പെരിയ പഞ്ചായത്ത് തിരിച്ച് പിടിച്ച് എൽഡിഎഫ്ക്വാറം തികയാത്തതിനാൽ വരണാധികാരി തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു. ഇതിന് ശേഷം ഇന്ന് രാവിരെ 10.30 ന് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിലൂടെ എൽഡിഎഫ് അംഗം പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.The post കോട്ടയം എരുമേലി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന് appeared first on Kairali News | Kairali News Live.