‘നവകേരളവും സ്ത്രീ ശാക്തീകരണവും’: സെമിനാർ സംഘടിപ്പിച്ച് കുടുംബശ്രീ കാസർഗോഡ് ജില്ലാ മിഷൻ

Wait 5 sec.

കാസർകോഡ് ബേക്കൽ ബീച്ച് ഫെസ്റ്റിനോട് അനുബന്ധിച്ച് കുടുംബശ്രീ കാസർഗോഡ് ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. നവകേരള നിർമ്മിതിയിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള സാധ്യതകൾ സെമിനാർ ചർച്ച ചെയ്തു. മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഐഎഎസ് സെമിനാർ ഉദ്ഘാടനം ചെയ്തു.നവകേരളവും സ്ത്രീ ശാക്തീകരണവും എന്ത് ?എങ്ങനെ ?എങ്ങോട്ട് ? എന്ന വിഷയത്തിൽ ബേക്കൽ ബീച്ച് പാർക്കിലാണ് സെമിനാർ നടന്നത്. സ്ത്രീശാക്തീകരണത്തിന്റെ യാഥാർഥ്യവും വെല്ലുവിളികളും പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. സ്ത്രീ കൂട്ടായ്മകൾ ഇനിയും ശക്തിപ്പെടണമെന്നും കൂട്ടായ്മകൾ ഇല്ലാതായാൽ നഷ്ടമാകുന്നത് നമ്മുടെ ഇടമാണെന്നും ശാരദ മുരളീധരൻ പറഞ്ഞു.ALSO READ: കണ്ണൂരിൽ കലാമേളം; മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേളയ്ക്ക് തിരി തെളിഞ്ഞുകുടുംബശ്രീ സംസ്ഥാന ജെൻഡർ പ്രോഗ്രാം ഓഫീസർ ഡോക്ടർ ബി ശ്രീജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജെൻഡർ കൺസൾട്ടൻ്റ് ഡോ. ടി കെ ആനന്ദി വിഷയാവതരണം നടത്തി. ഡോ. വിപിപി മുസ്തഫ മോഡറേറ്ററായ ചർച്ചയിൽ ഡോ. മൈന ഉമൈബാൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമള ദേവി, സാമൂഹ്യപ്രവർത്തക മിനി ചന്ദ്രൻ, കിനാനൂർ കരിന്തളം സിഡിഎസ് ചെയർപേഴ്സൺ ഉഷാരാജു എന്നിവർ പങ്കെടുത്തു.The post ‘നവകേരളവും സ്ത്രീ ശാക്തീകരണവും’: സെമിനാർ സംഘടിപ്പിച്ച് കുടുംബശ്രീ കാസർഗോഡ് ജില്ലാ മിഷൻ appeared first on Kairali News | Kairali News Live.